HomeNewsPublic Issueവളാഞ്ചേരിയിൽ ജനവാ‍സ മേഖലയിൽ അനധികൃത മത്സ്യ മൊത്തമാർക്കറ്റ്; ആശങ്കയോടെ പ്രദേശവാസികൾ

വളാഞ്ചേരിയിൽ ജനവാ‍സ മേഖലയിൽ അനധികൃത മത്സ്യ മൊത്തമാർക്കറ്റ്; ആശങ്കയോടെ പ്രദേശവാസികൾ

fish-market

വളാഞ്ചേരിയിൽ ജനവാ‍സ മേഖലയിൽ അനധികൃത മത്സ്യ മൊത്തമാർക്കറ്റ്; ആശങ്കയോടെ പ്രദേശവാസികൾ

വളാഞ്ചേരി: മത്സ്യ മാർക്കറ്റിൽ എത്തുന്ന ലോറികൾ ഒഴിവാക്കുന്ന വെള്ളം നഗരത്തിൽ മാലിന്യപ്രശ്നം സൃഷ്ടിച്ചത് വിവാദമായതിനെ തുടർന്ന് സമാന്തര മാർക്കറ്റ് തുറന്നു. കോഴിക്കോട് റോഡിൽ റിലയൻസ് ട്രെന്റിന് പിൻവശത്തുള്ള ഒഴിഞ്ഞു കിടക്കുന്ന പറമ്പിൽ രണ്ട് ദിവസം മുമ്പാണ് അനധികൃമായി ഇത്തരമൊരു മൊത്തവിതരണ മാർക്കറ്റ് പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവിടെ വലിയ ലോറികൾ വരികയും ഇവിടെ വച്ച് ലേലം വിളികളും മറ്റ് പ്രവൃത്തികളും നടന്നുവരികയായിരുന്നു.
fish-waste
മുമ്പ് നിലവിലെ മത്സ്യമാർക്കറ്റിന് പിറകിൽ ഒഴിഞ്ഞ പറമ്പിൽ കാലി പെട്ടികൾ അടുക്കി വക്കാറുണ്ടായിരുന്നു. ഇത് ഇപ്പോൾ പുതിയ സ്ഥലത്തും തുടങ്ങിയിരിക്കുകയാണ്. വലിയ ലോറികളിലെ അഴുക്ക് വെള്ളം ഇവിടെ തുറന്ന് വിടുന്നുണ്ടെന്ന് പ്രദേശവാസികൾ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു. ഇന്ന് രാവിലെ മുതൽ പ്രദേശം ചീഞ്ഞ് നാറാൻ തുടങ്ങിയിട്ടുമുണ്ട്. മഴ കനക്കുന്നതോടെ ഈ ഒഴുക്കി വിടുന്ന വെള്ളം താഴെ പാടത്തേക്കും പിന്നീട് അത് അമ്പലത്തിലേക്കും എത്താൻ സാധ്യതയേറെയാണ്. പ്രദേശത്തെ കിണറുകളും മലിനീകരണ ഭീഷണിയിലാണ് ഇപ്പോൾ. എത്രയും പെട്ടെന്ന് നഗരസഭ ഈ വിഷയത്തിൽ ഇടപെടണം എന്ന് ഇവർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!