HomeNewsNRIകരിപ്പൂരിൽ പുതിയ ടെർമിനൽ ഉദ്ഘാടനം ഇന്ന‌്

കരിപ്പൂരിൽ പുതിയ ടെർമിനൽ ഉദ്ഘാടനം ഇന്ന‌്

calicut-airport

കരിപ്പൂരിൽ പുതിയ ടെർമിനൽ ഉദ്ഘാടനം ഇന്ന‌്

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനലി​ന്റെ ഉദ്ഘാടനം വെള്ളിയാഴ്ച പകൽ 12ന് കേരള ഗവർണർ പി സദാശിവം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. കേന്ദ്ര മന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയാകും. മന്ത്രി കെ ടി ജലീൽ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും സംബന്ധിക്കും.
karipur
120 കോടി രൂപ ചെലവിലാണ് ടെർമിനൽ നിർമാണം പൂർത്തിയാക്കിയത്. 17,000 ചതുരശ്ര അടിയിൽ രണ്ട് നിലയിലാണ് പുതിയ ആഗമന ടെർമിനൽ നിർമിച്ചത്. ഇതോടെ നിലവിലെ ആഗമന ടെർമിനൽ ആഭ്യന്തര യാത്രക്കാരുടെ പുറപ്പെടൽ കേന്ദ്രമായി മാറും. ഒരു മണിക്കൂറിൽ 1527 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള സൗകര്യം ടെർമിനലിലുണ്ട്. ട്രാൻസിസ്‌റ്റ് യാത്രക്കാർക്കായി പ്രത്യേക ലോഞ്ച്, പ്രാർഥനാമുറി, വിസ ഓൺ അറൈവൽ യാത്രക്കാർക്കായി മൂന്ന് കൗണ്ടറുകൾ എന്നിവ ടെർമിനലിൽ സജ്ജീകരിച്ചിട്ടുണ്ട്.
karipur-terminal
വിമാനത്തിൽനിന്ന് നേരിട്ട് ടെർമിനലിൽ എത്താൻ മൂന്ന് എയ്റോ ബ്രിഡ്ജ് സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് ലിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്. 38 എമിഗ്രേഷൻ കൗണ്ടറുകളും 15 കസ്റ്റംസ് കൗണ്ടറുകളും ടെർമിനലിലുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!