HomeNewsLaw & Orderകുട്ടികളെ പങ്കെടുപ്പിക്കുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണ്‍

കുട്ടികളെ പങ്കെടുപ്പിക്കുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണ്‍

കുട്ടികളെ പങ്കെടുപ്പിക്കുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണ്‍

മലപ്പുറം: കുട്ടികളെ ടെലിവിഷന്‍ പരിപാടികളിലും റിയാലിറ്റി ഷോയിലും പങ്കെടുപ്പിക്കുമ്പോള്‍ പാലിക്കേണ്ട നടപടി സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ബാലാവകാശ കമീഷന്‍ ഉന്നയിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ടിവി പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ അവര്‍ക്ക് മതിയായ രീതിയില്‍ ഭക്ഷണം ഉറപ്പാക്കണം. ഷൂട്ടിങ്ങിനിടെ കുട്ടികള്‍ക്ക് പഠിക്കാന്‍ സാഹചര്യമൊരുക്കണം. കുട്ടിയുടെ പഠനം 10 ദിവസത്തിലധികം മുടങ്ങരുത്. രക്ഷാകര്‍ത്താവ് കൂടെയുണ്ടായിരിക്കണം. റിയാലിറ്റി ഷോയിലാണ് പങ്കെടുക്കുന്നതെങ്കില്‍ കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ വിധികര്‍ത്താവ് നടത്തരുത്.
വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം കുട്ടികള്‍ക്ക് ഷൂട്ടിങ് സൌകര്യം ഒരുക്കുന്നത്. കുട്ടികള്‍ക്ക് അനുയോജ്യമായ മെയ്ക്കപ്പായിരിക്കണം ഉപയോഗിക്കേണ്ടത്. കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങള്‍ നടക്കില്ലെന്ന് ഉറപ്പുവരുത്തണം. നടപടികള്‍ ടിവി ചാനലുകള്‍ നടപ്പാക്കുന്നുവെന്ന് കലക്ടറും ജില്ലാ ലേബര്‍ ഓഫീസറും ഉറപ്പാക്കണമെന്നും സര്‍ക്കുലറിലുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!