HomeNewsEventsഭിന്നശേഷിക്കാരായ കുരുന്നുകളെ ചേർത്തുപിടിച്ച് മാറാക്കര പഞ്ചായത്ത്

ഭിന്നശേഷിക്കാരായ കുരുന്നുകളെ ചേർത്തുപിടിച്ച് മാറാക്കര പഞ്ചായത്ത്

union-marakkara-differently-abled

ഭിന്നശേഷിക്കാരായ കുരുന്നുകളെ ചേർത്തുപിടിച്ച് മാറാക്കര പഞ്ചായത്ത്

മാറാക്കര:മാറാക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സ്നേഹ വിരുന്നൊരുക്കി മാറാക്കര ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി. പഞ്ചായത്ത്‌ പ്രതീക്ഷ ബഡ്സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ അൻപതോളം വരുന്ന കുരുന്നുകളാണ് അവരുടെ രക്ഷിതാക്കൾക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്.*സ്നേഹക്കൂട്ട്* എന്ന പേരിൽ സംഘടിപ്പിച്ച സംഗമത്തിൽ കുട്ടികൾക്ക് വേണ്ടി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. എല്ലാ കുട്ടികൾക്കും സ്നേഹ സമ്മാനം നൽകി. തുടർന്ന് ഉച്ച ഭക്ഷണവും നൽകിയാണ് സ്നേഹക്കൂട്ട് സംഗമം അവസാനിച്ചത്. മാറാക്കര പറപ്പൂർ സ്പോർട്സ് സില്ല ടർഫ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത്‌ മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ടിപി സജ്‌ന ടീച്ചർ അധ്യക്ഷത വഹിച്ചു.
union-marakkara-differently-abled
കുറ്റിപ്പുറം ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒക്കെ സുബൈർ, വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട്, ബ്ലോക്ക് മെമ്പർ പിവി നാസിബുദ്ധീൻ, പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒപി കുഞ്ഞിമുഹമ്മദ്, ചെയർ പേഴ്സൻമാരായ ശരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത്, പഞ്ചായത്ത്‌ അംഗങ്ങളായ ജാഫർ എപി, മുബഷിറ അമീർ, മുഫീദ അൻവർ, ശ്രീ ഹരി, സുരേഷ് ബാബു, കുഞ്ഞിമുഹമ്മദ് നെയ്യത്തൂർ, ആബിദ് കല്ലാർമംഗലം, കെപി നാസർ, ഷംല ബഷീർ, ലക്ഷ്മി ടീച്ചർ എന്നിവർ പങ്കെടുത്തു.കാടാമ്പുഴ സോന സാനിറ്റരീസും, സ്പോർട്സ് സില്ല ടർഫ് സ്റ്റേഡിയം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സംഗമം നടന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!