HomeNewsCrimeFraudകവറിൽ നാളികേരത്തിന്റെ ചിത്രം; ഉള്ളിൽ 80% പാമോയിലും- ഒരു ബ്രാന്റ് വ്യാജ വെളിച്ചെണ്ണക്ക് കൂടി നിരോധനം

കവറിൽ നാളികേരത്തിന്റെ ചിത്രം; ഉള്ളിൽ 80% പാമോയിലും- ഒരു ബ്രാന്റ് വ്യാജ വെളിച്ചെണ്ണക്ക് കൂടി നിരോധനം

kera-sun

കവറിൽ നാളികേരത്തിന്റെ ചിത്രം; ഉള്ളിൽ 80% പാമോയിലും- ഒരു ബ്രാന്റ് വ്യാജ വെളിച്ചെണ്ണക്ക് കൂടി നിരോധനം

മലപ്പുറം: വെളിച്ചെണ്ണയെന്നപേരിൽ വലിയ അളവിൽ പാമോയിൽ കലർത്തി പാക്കറ്റാക്കി വിൽക്കുന്നത് വ്യാപകമാവുന്നു. ഇത്തരത്തിലുള്ള പല കമ്പനികളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചു. ഈ മാസം മൂന്ന് വെളിച്ചെണ്ണ ബ്രാൻഡുകൾ ജില്ലയിൽ നിരോധിച്ചിരുന്നു. ചൊവ്വാഴ്ച ഒരു ബ്രാൻഡ്കൂടി നിരോധിച്ചു. ഏലംകുളത്തെ പ്രിൻസ് എന്റർപ്രൈസസിൽ പാക്ക് ചെയ്യുന്ന കേരസൺ ആണ് നിരോധിച്ചത്.
bright-academy
ഇവരുടെതന്നെ ഹരിതം വെളിച്ചെണ്ണ കഴിഞ്ഞയാഴ്ച പിടികൂടി നിരോധിച്ചിരുന്നു. ഈ രണ്ട് ബ്രാൻഡും ഇനി വിതരണം ചെയ്യരുതെന്നും വിപണിയിലുള്ളത് ഉപഭോക്താക്കൾക്ക് വിൽക്കാൻ പാടില്ലെന്നും നിർദ്ദേശം നൽകിയതായി ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ സി.എ. ജനാർദ്ദനൻ പറഞ്ഞു.കവറിൽ നാളികേരത്തിന്റെ ചിത്രം പതിച്ചാണ് വിൽപന. എന്നാൽ 80 ശതമാനവും പാമോയിലാണ്. ഇത്തരം പല പാക്കറ്റുകളിലും ഭക്ഷ്യഎണ്ണ എന്ന് മാത്രം എഴുതുന്നതുകൊണ്ട് നടപടിയും എളുപ്പമല്ല. വെളിച്ചെണ്ണയാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും അങ്ങനെ തോന്നിപ്പിച്ചാണ് വിൽപന. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതിന് മൂന്നുലക്ഷം രൂപവരെ പിഴ ചുമത്താം.
kera-sun
കഴിഞ്ഞദിവസം മേലാറ്റൂർ ബി.കെ. ട്രേഡിങ് കമ്പനിക്ക് പെരിന്തൽമണ്ണ ആർ.ഡി.ഒ 40,000 രൂപ പിഴ ചുമത്തിയിരുന്നു. യഥാർഥ പിഴ ചുമത്തിയാൽ ഇത്തരം കബളിപ്പിക്കൽ കുറയുമെന്ന് അസി.കമ്മിഷണർ പറഞ്ഞു. ഒരു ബ്രാൻഡ് നിരോധിക്കുമ്പോൾ അതുതന്നെ മറ്റൊരു പേരിൽ വിപണിയിലിറങ്ങുന്ന തട്ടിപ്പും അരങ്ങേറുന്നുണ്ട്. അഗ് മാർക്ക് നേടിയെടുത്തശേഷമാണ് മിശ്രിത എണ്ണവിൽപന നടത്തുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!