HomeNewsFestivalsവൈക്കത്തൂർ പച്ചീരി വിഷ്ണുക്ഷേത്രത്തിൽ നാട്ടുതാലപ്പൊലി നടന്നു

വൈക്കത്തൂർ പച്ചീരി വിഷ്ണുക്ഷേത്രത്തിൽ നാട്ടുതാലപ്പൊലി നടന്നു

pacheeri-2022

വൈക്കത്തൂർ പച്ചീരി വിഷ്ണുക്ഷേത്രത്തിൽ നാട്ടുതാലപ്പൊലി നടന്നു

വളാഞ്ചേരി : വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിലെ നാൽപ്പത്തിയൊന്ന് ദിവസത്തെ കളംപാട്ടുത്സവം നാട്ടുതാലപ്പൊലിയോടെ സമാപിച്ചു. രാവിലെ നടന്ന ഉത്സവച്ചടങ്ങുകൾക്ക് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ശ്രീലകത്തെ പൂജകൾക്ക് മേൽശാന്തി കുൽദീപ് മിശ്ര, സന്ദീപ് എന്നിവർ നേതൃത്വം നൽകി.
pacheeri-2022
ഉച്ചയ്ക്കുശേഷം ദേശക്കാളകളുടെ എഴുന്നള്ളിപ്പ് തുടങ്ങി. ബാൻഡ്‌മേളം, ചെണ്ട, ശിങ്കാരിമേളം തുടങ്ങി വിവിധ വാദ്യഘോഷങ്ങളോടെയായിരുന്നു എഴുന്നള്ളിപ്പ്. വൈകുന്നേരത്തെ വിശേഷാൽപൂജകൾക്കുശേഷം ഊരാളൻ ചേലക്കര ഇല്ലത്ത് നീലകണ്ഠൻ മൂസത്, ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ അനുമതിയോടെ പാട്ടുത്സവത്തിന് കളമെഴുതിയ പട്ടാമ്പി ബേബിക്കുറുപ്പ് കൊടിക്കൂറ വലിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!