HomeNewsPoliticsപ്രവാസികളെ സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ച് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പ്രവാസികളെ സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ച് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

muslim-league-valanchery-protest

പ്രവാസികളെ സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ച് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി: പ്രവാസികൽക്കെതിരെ സംസ്ഥാന സർക്കാർ അവഗണനയും ദ്രോഹ നിലപാടുകളും കൈക്കൊള്ളുന്നുവെന്നാരോപിച്ച് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ്‌ ജില്ലാ സെക്രട്ടറി കെ എം ഗഫൂർ ഉദ്ഘാടനം ചെയ്തു. സ്വന്തം നാട്ടിൽ തിരിച്ചെത്താൻ സാധ്യമാവുന്ന വഴികളെല്ലാം തേടുന്ന പ്രവാസികൾക്ക്‌ മുമ്പിൽ എല്ലാ വാതിലുകളും കൊട്ടിയടക്കുന്നതാണ്‌ പിണറായി സർക്കാർ സമീപനമെന്നത്‌ ലജ്ജാകരമാണെന്ന് കെ എം ഗഫൂർ പറഞ്ഞു. മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, എസ്‌ ടി യു ജില്ലാ സെക്രട്ടറി വി പി അബ്ദുൽ റഹ്‌മാൻ, നീറ്റുകാട്ടിൽ മുഹമ്മദലി പ്രസംഗിച്ചു. യു യൂസുഫ്‌, കെ മുസ്‌തഫ മാസ്റ്റർ, പി പി ഷാഫി, സി എം റിയാസ്‌, എം അൻവർ, കെ പി അബ്ദുൽ റഹ്‌മാൻ, ഒ പി റഊഫ്‌, കെ ടി നിസാർ ബാബു എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!