എടപ്പാള്‍: എടപ്പാളില്‍ വീട്ടമ്മ ഭക്ഷണംലഭിക്കാതെ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍

കളക്ടറോട് ആവശ്യപ്പെട്ടതായി മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു.
ബാങ്ക് ബാലന്‍സ് ഉള്‍പ്പെടെ രണ്ടുകോടിയോളം രൂപയുടെ ആസ്തിയുള്ള സ്ത്രീയാണ് മരിച്ചത്. ഇവര്‍ക്ക് എന്തെങ്കിലും സര്‍ക്കാര്‍സഹായം ആവശ്യപ്പെട്ട് പഞ്ചായത്തിലോ മറ്റോ ഒരു അപേക്ഷയും ഇന്നു വരെ ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ അനാസ്ഥയാണ് ഇത്തരമൊരു ദാരുണസംഭവത്തിനു കാരണം. അക്കാര്യമാണ് അന്വേഷിച്ചു കണ്ടെത്തേണ്ടത്. ഉയര്‍ന്ന ജീവിതനിലവാരം പുലര്‍ത്തിയതുകൊണ്ടാകാം ഇവരുടെ ദുരിതം പുറംലോകം അറിയാതെപോയത്.
കാര്യങ്ങള്‍ ഇത്തരത്തിലായിരിക്കെ രാഷ്ട്രീയമുതലെടുപ്പു നടത്തുന്നവര്‍ യഥാര്‍ഥ വസ്തുത മനസ്സിലാക്കുകയാണ് വേണ്ടത്. ഇത്രയും സാമ്പത്തികസ്ഥിതിയുണ്ടായിട്ടും ഇവര്‍ക്ക് ഈ സ്ഥിതി വരാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് കളക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്-മന്ത്രി പറഞ്ഞു.

Summary: The Minister for social welfare order the district collector to submit report on the death of a woman due to starvation in his own constituency.