HomeNewsHealthനിപ: ഒരു മാസം ആരോഗ്യ ജാഗ്രത-മന്ത്രി കെ.ടി ജലീൽ

നിപ: ഒരു മാസം ആരോഗ്യ ജാഗ്രത-മന്ത്രി കെ.ടി ജലീൽ

minister-kt-jaleel

നിപ: ഒരു മാസം ആരോഗ്യ ജാഗ്രത-മന്ത്രി കെ.ടി ജലീൽ

മലപ്പുറം: ഈ മാസം തദ്ദേശഭരണ സ്ഥാപനങ്ങൾ ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കണമെന്ന് മന്ത്രി കെ.ടി.ജലീൽ. നിപ്പ വൈറസ് ആശങ്ക തീരുന്നതുവരെ ആരോഗ്യവകുപ്പിന്റെ സൂക്ഷ്‌മനിരീക്ഷണം തുടരും. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചപ്പനി ചില ഭാഗങ്ങളിൽ ഭീഷണി ഉയർത്തുന്നുണ്ട്. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്‌മയിലൂടെ ശുചിത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പാക്കണം. ഉദ്യോഗസ്ഥർ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യുന്നില്ലെന്ന് തദ്ദേശസ്ഥാപന അധ്യക്ഷർ ഉറപ്പാക്കണം.
ജില്ലയിലെ ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു മന്ത്രി. എല്ലാ ദിവസവും വിലയിരുത്തൽ വേണം തദ്ദേശസ്ഥാപന സെക്രട്ടറിമാർ ഈ മാസത്തെ എല്ലാ ദിവസവും രാവിലെ ഏഴിന് ഓഫിസിലെത്തി പഞ്ചായത്ത് വാഹനം ഉപയോഗിച്ച് പ്രധാന സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് മന്ത്രിയുടെ നിർദേശം. വാർഡ്‌തല ശുചീകരണ പ്രവർത്തനങ്ങൾ ദിവസവും വിലയിരുത്തണം. പഞ്ചായത്ത് സെക്രട്ടറിമാരും മെഡിക്കൽ ഓഫിസർമാരും നിരന്തരം ആശയവിനിമയം നടത്തണം. ആരോഗ്യവകുപ്പ് ജീവനക്കാർ ഒരുമാസം കൂടുതൽ സമയം ജോലി ചെയ്യാൻ തയാറാവണം.
minister-kt-jaleel
ഡോക്‌ടർമാരുടെ സേവനം ഡിഎംഒ ഉറപ്പാക്കണം. നഗരസഭാ സെക്രട്ടറിമാർ നഗരപരിധിയിൽ താമസിക്കുന്നെന്ന് തദ്ദേശസ്ഥാപന അധ്യക്ഷർ ഉറപ്പുവരുത്തണം. നഗരസഭയിൽ ആരോഗ്യവകുപ്പ് ജീവനക്കാർ ഡ്യൂട്ടി സമയങ്ങളിൽ യൂണിഫോം ധരിക്കണം. നിരീക്ഷണത്തിന് സോഫ്റ്റ്‌വെയർ ആരോഗ്യ മേഖലയിലുൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സോഫ്‌റ്റ്‌വെയർ തയാറാകുന്നു. അഞ്ചിന് പ്രവർത്തിച്ചുതുടങ്ങും. ഫണ്ട് വിനിയോഗം ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങൾ എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യണം.
തദ്ദേശസ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, മെഡിക്കൽ ഓഫിസർമാർ എന്നിവർ പങ്കെടുത്തു. കലക്‌ടർ അമിത് മീണ, ഡിഎംഒ കെ.സക്കീന, എൻഎച്ച്എം മാനേജർ എ.ഷിബുലാൽ, ഡപ്യൂട്ടി ഡിഎംഒ മുഹമ്മദ് ഇസ്‌മായിൽ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്‌ടർ കെ.മുരളീധരൻ, പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ടി.സത്യൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!