HomeNewsEnvironmentalഎല്ലാം വാർഡിലും മിനി എം. സി.എഫ് സ്ഥാപിച്ചു കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്

എല്ലാം വാർഡിലും മിനി എം. സി.എഫ് സ്ഥാപിച്ചു കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്

mini-mcf-kuttippuram

എല്ലാം വാർഡിലും മിനി എം. സി.എഫ് സ്ഥാപിച്ചു കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്

കുറ്റിപ്പുറം : കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വലിച്ചെറിയൽ മുക്ത കേരളത്തിന്റെ ഭാഗമായി എല്ലാം വാർഡിലും മിനി എം. സി.എഫ് സ്ഥാപിച്ചു. വാർഡുകളിലെ ഹരിത കർമ്മസേന പ്രവർത്തകർ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ താത്കാലികമായി സൂക്ഷിക്കുന്നതിനാണ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മിനി എം.സി.എഫ് സ്ഥാപിക്കുന്നത്. 22 ലക്ഷം ചെലവഴിച്ച് 32 മിനി എം.സി.എഫ് ആണ് സ്ഥാപിച്ചത്. പഞ്ചായത്ത് തല ഉദ്ഘാടനം കുറ്റിപ്പുറം 16-ാം വാർഡിലെ ഹൈസ്‌കൂൾ ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് റിജിത ഷലീജ് നിർവഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരപ്പാറ സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫസൽ അലി ഷക്കാഫ് തങ്ങൾ, റമീന, സി.കെ. ജയകുമാർ,​ ബേബി, ഹമീദ് പൈങ്കണ്ണൂർ, എ.ഇ. അനുപ്രിയ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!