HomeNewsInitiativesDonationജീവിതോപാധി (മ ഈശ) പദ്ധതിയുമായി കൊളമംഗലം എം.ഇ.ടി. സ്‌കൂളിലെ വിദ്യാർഥികൾ

ജീവിതോപാധി (മ ഈശ) പദ്ധതിയുമായി കൊളമംഗലം എം.ഇ.ടി. സ്‌കൂളിലെ വിദ്യാർഥികൾ

met-nilambur

ജീവിതോപാധി (മ ഈശ) പദ്ധതിയുമായി കൊളമംഗലം എം.ഇ.ടി. സ്‌കൂളിലെ വിദ്യാർഥികൾ

വളാഞ്ചേരി: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ കൈ പിടിച്ചുയർത്താനായി കൊളമംഗലം എം.ഇ.ടി. സ്‌കൂളിലെ മഴവിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീവിതോപാധി പദ്ധതിയ്ക്ക് (മ ഈശ) തുടക്കം. കരുളായി, പിലാക്കൽ, വഴിക്കടവിലെ മണൽപ്പാടം, പോത്തുകല്ല്, ശാന്തിഗ്രാമം, കുനിപ്പാല, വെള്ളിമുറ്റം എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ നിധിയിലൂടെ സമാഹരിച്ച പണംകൊണ്ട് ജീവിതോപാധിയായി നാല് പെട്ടിക്കടകൾ തയ്യാറാക്കി നൽകുന്നത്.
met-nilambur
തിങ്കളാഴ്ച രാവിലെ കരുളായി പിലാക്കലിൽ പി.വി. അൻവർ എം.എൽ.എ. താക്കോൽദാനം നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കുറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, കെ.പി. ജാൽ കരുളായി, എം.കെ.എം. സഫ്‌വാൻ, സിദ്ദിഖ് സഖാഫി, ഷൗക്കത്ത് സഖാഫി, പി.കെ. മുഹമ്മദ് ഷാഫി, പി. അബൂബക്കർഹാജി, അറഫ മാനുഹാജി തുടങ്ങിയവർ സംബന്ധിച്ചു. വഴിക്കടവ് മണൽപാടത്ത് ബ്ലോക്കംഗം സ്വലാഹുദ്ദീനും ഉദ്ഘാടനം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!