HomeNewsDevelopmentsപ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ ഇടപെടൽ; മേൽമുറി വില്ലേജിനെ സ്മാർട്ട് റവന്യു ഓഫീസാക്കും

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ ഇടപെടൽ; മേൽമുറി വില്ലേജിനെ സ്മാർട്ട് റവന്യു ഓഫീസാക്കും

melmuri-village-office

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ ഇടപെടൽ; മേൽമുറി വില്ലേജിനെ സ്മാർട്ട് റവന്യു ഓഫീസാക്കും

കാടാമ്പുഴ:മേൽമുറി വില്ലേജിനെ സ്മാർട്ട് റവന്യു ഓഫീസാക്കി ഉയർത്തുന്നതിനായി ഭരണാനുമതി നൽകി സർക്കാർ ഉത്തരവായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ  പറഞ്ഞു.
എം.എൽ.എ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനോട് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്  മേൽമുറി വില്ലേജിനെ സ്മാർട്ട് റവന്യു ഓഫീസ് പദ്ധതിയി ഉൾപ്പെടുത്തിയത്. റവന്യു (എഫ്) വകുപ്പ്. ഉ. (സാധാ) നം.2 150/2019 /റവ പ്രകാരമാണ് പദ്ധതിക്ക് ഭരണാനുമതി നൽകി ഉത്തരവായത്.
melmuri-village-office
ജില്ലയിൽ നിന്നും പദ്ധതിയിലുൾപ്പെടുത്തിയ രണ്ട് വില്ലേജുകളിലൊന്നാണ് മേൽമുറിയിലേത്.
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ സ്മാർട്ട് റവന്യു ഓഫീസുകളായി ഉയർത്തുന്നതിന്  ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് സ്മാർട്ട് റവന്യു ഓഫീസ് പദ്ധതി.2019 -20 സാമ്പത്തിക വർഷത്തിൽ സ്മാർട്ട് റവന്യു ഓഫീസ് പദ്ധതിക്കായി സംസ്ഥാന തലത്തിൽ 22 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ളതുടർ നടപടികൾ സ്വീകരിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!