HomeNewsProtestപൌരത്വഭേദഗതി നിയമത്തിനെതിരെ വളാഞ്ചേരിയിൽ ബഹുജന റാലി നടന്നു

പൌരത്വഭേദഗതി നിയമത്തിനെതിരെ വളാഞ്ചേരിയിൽ ബഹുജന റാലി നടന്നു

rally-valanchery

പൌരത്വഭേദഗതി നിയമത്തിനെതിരെ വളാഞ്ചേരിയിൽ ബഹുജന റാലി നടന്നു

വളാഞ്ചേരി: ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സമരങ്ങള്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വളാഞ്ചേരിയും തെരുവിലിറങ്ങി. വെള്ളിയാഴ്ച വൈകീട്ട് നടന്ന റാലിയിൽ ഏകദേശം ഇരുപതിനായിരത്തിലധികം ആളുകൾ പങ്കെടുത്തു. ജാതിമത രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലയിലുള്ള മുഴുവന്‍ ആളുകളും റാലിയിൽ അണിനിരന്നു. മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പൈങ്കണ്ണൂർ സ്‌കൂളിന് സമീപം സംഗമിച്ച ശേഷമാണ് റാലി നഗരത്തിലേക്ക് പുറപ്പെട്ടത്. നഗരത്തിലെ വ്യാപാരി സമൂഹവും കടകളടച്ച് റാലിയില്‍ പങ്കുചേർന്നു. വളാഞ്ചേരി ടൗണ്‍ മഹല്ല് ഖത്തീബ് മുനീര്‍ ഹുദവി വിളയിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പൈങ്കണ്ണൂര്‍ ജി.യു.പി സ്‌കൂൾ പരിസരത്തു നിന്ന് പുറപ്പെടുന്ന റാലി ദേശീയപാത വഴി വളാഞ്ചേരി ബസ്റ്റാന്റില്‍ സമാപിച്ചു. ദേശീയോദ്ഗ്രഥന ഗീതം ആലപിച്ച് രാജ്യത്തിന്റെ അഖണ്ഡതക്ക് വേണ്ടി മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി പ്രതിജ്ഞയുമെടുത്താണ് റാലി സമാപിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!