HomeNewsGeneralMarakara Grama Panchayath: Getting ready to be a model in waste management

Marakara Grama Panchayath: Getting ready to be a model in waste management

Marakara Grama Panchayath: Getting ready to be a model in waste management

ഗ്രാമപ്രദേശങ്ങളിൽ‌പോലും മാലിന്യ നിർമ്മാർജ്ജനത്തിനായുള്ള പോംവഴികൾ തേടി നട്ടം തിരിയുമ്പോഴും മാറാക്കര ഗ്രാമ പഞ്ചായത്ത് മാതൃകാപരമായ പ്രവർത്തനമാർഗ്ഗങ്ങളിലൂടെ സമ്പൂർണ്ണ ശുചിത്വ ഗ്രാമ പഞ്ചായത്ത് എന്ന പദവിക്കരികെ. ഇതുനുള്ള പ്രവൃത്തികൾ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഉടൻ ആരംഭിക്കും.

മാലിന്യം അതിന്റെ ഉറവിടത്തിൽ വച്ചുതന്നെ സംസ്കരിക്കുന്നതിനുള്ള നടപടികൾക്കാണ് പഞ്ചായത്ത് പ്രാധാന്യം നൽകുന്നത്. ഉറവിട മാലിന്യ സംസ്കരണം എന്നത് ഓരോ വീടുകളിലും മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയാകും തുടക്കമിടുന്നത്. വിവ്ധ ഘട്ടങ്ങളിലായാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ഒന്നാം ഘട്ടത്തിൽ പഞ്ചായത്തിൽ ആകമാനം 600 പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകളും 183 ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കും.

സർക്കാരിന്റെ വിവിധ പദ്ധതികളിൽ പെടുത്തിയാകും ഇതിനുള്ള ഫണ്ടുകൾ കണ്ടെത്തുന്നത്. നിര്‍മല്‍ പുരസ്‌കാർ, സംസ്ഥാന മിഷന്‍ എന്നിവ അനുവദിച്ച തുകകള്‍ ഉപയോഗിച്ചാണ് ബയോഗ്യാസ് യൂണിറ്റുകള്‍ നിര്‍മിക്കുക. ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗിച്ച് പൈപ്പ് കമ്പോസ്റ്റിങ് യൂണിറ്റുകളും നിര്‍മിക്കും. പദ്ധതിയുടെ നടത്തിപ്പിനായുള്ള സര്‍വ്വെ തിങ്കളാഴ്ച ആരംഭിക്കും. ആശാവര്‍ക്കര്‍മാരെ ഉപയോഗിച്ച് നടത്തുന്ന സര്‍വ്വേ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കുകയു ചെയ്യും.

പഞ്ചായത്തിലെ രോഗികളായ 121 കുട്ടികള്‍ക്ക് പ്രതീക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ നല്‍കും. പൂര്‍ണമായും കിടപ്പിലായ 25 കുട്ടികള്‍ക്കുള്ള ഫിസിയോതെറാപ്പി ചികിത്സ ആരംഭിച്ചു കഴിഞ്ഞു. നാട്ടുകാരില്‍ നിന്ന് സംഭാവന സ്വീകരിച്ച് സമാഹരിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് ചികിത്സ ആരംഭിച്ചത്. ഗ്രാമപ്പഞ്ചായത്തിന്റെ രണ്ട് ലക്ഷം, ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു ലക്ഷം ജില്ലാ പഞ്ചായത്തിന്റെ ഒരു ലക്ഷം ഫണ്ടുകള്‍ ഇതിനായി ചെലവഴിക്കും.

71 ആശ്രയ ഗുണഭോക്താക്കളെ ഗ്രാമപ്പഞ്ചായത്ത് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കുടുംബശ്രീ മിഷന്റെ 15 ലക്ഷവും ഗ്രാമപ്പഞ്ചായത്തിന്റെ ആറുലക്ഷവും ഉപയോഗിച്ച് ഇവരെ സഹായിക്കും. ഗുണഭോക്താക്കള്‍ക്ക് വിട് പുനരുദ്ധാരണത്തിനും ചികിത്സക്കുമാണ് തുക വിനിയോഗിക്കുക. ആരോഗ്യശുചിത്വമേഖലകളില്‍ പ്രയോജനം ലഭിക്കുന്ന ഈ പദ്ധതികള്‍ ഉടനടി നടപ്പാക്കുമെന്ന് മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ഒറ്റകത്ത് ജമീല അറിയിച്ചു.

 

Summary: Marakara Grama Panchayath is Getting ready to be a model in waste management by initializing projects to fix bio gas plants and pipe compost at the source of waste formation. the survey for the houses will start from Monday by the Aasha workers and will be completed within a week. the 121 child patients in the panchayat will be given treatment under the ‘Pratheeksha’ project.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!