HomeNewsCrimeFraudമുക്ക്പണ്ടം പണയംവെച്ച് തട്ടിപ്പ്; മലപ്പുറത്ത് യുവാവ് പിടിയിൽ

മുക്ക്പണ്ടം പണയംവെച്ച് തട്ടിപ്പ്; മലപ്പുറത്ത് യുവാവ് പിടിയിൽ

naduthodika-parambil-arun-fraud

മുക്ക്പണ്ടം പണയംവെച്ച് തട്ടിപ്പ്; മലപ്പുറത്ത് യുവാവ് പിടിയിൽ

ലപ്പുറം: മുക്ക്പണ്ടം സ്വർണ്ണമാണെന്ന് പറഞ്ഞ് പണയംവെച്ച് തട്ടിപ്പ്. രണ്ടുതവണകളിലായി തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം ചെമ്പ്രശ്ശേരി കാളമ്പാറ സ്വദേശി നടുത്തൊടിക പറമ്പിൽ അരുൺ (27) നെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 25 ന് ചെമ്പ്രശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ 38 ഗ്രാമിന്റെ മുക്ക് പണ്ടം സ്വർണ്ണമാണന്ന് പറഞ്ഞ് പണയം വെച്ച് 125000 രൂപയും, ജൂൺ 28, 29 എന്നീ തിയ്യതികളിൽ 42 ഗ്രാം പണയപ്പെടുത്തി ഒരു ലക്ഷം രൂപയുമാണ് അരുൺ തട്ടിയെടുത്തത്. തുടർന്ന് ബാങ്ക് ജീവനക്കാർ ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണന്ന് തിരിച്ചറിഞ്ഞ്.
naduthodika-parambil-arun-fraud
പിന്നീട് ജീവനക്കാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതൽ ബാങ്കുകളിൽ പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.റഫീഖ്, എസ്‌ഐ.മാരായ എ.അബ്ദുൽ സലാം ,കെ.സുനീഷ്, എസ്.സി.പി.ഒമാരായ ശൈലേഷ് ജോൺ, ഗോപാലകൃഷ്ണൻ, സി.പി.ഒ കെ.ഫെബിന എന്നിവരാണ് പ്രതിയെ പിടികൂടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!