HomeNewsPoliticsഭാഗ്യക്കുറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ മന്ത്രിക്ക് കത്തയച്ച് തൊഴിലാളികൾ

ഭാഗ്യക്കുറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ മന്ത്രിക്ക് കത്തയച്ച് തൊഴിലാളികൾ

lottery-letter-kuttippuram

ഭാഗ്യക്കുറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ മന്ത്രിക്ക് കത്തയച്ച് തൊഴിലാളികൾ

കുറ്റിപ്പുറം: സംസ്ഥാന ഖജനാവിന് വലിയ വരുമാനം നൽകുന്നവരും സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽപെട്ട കൂടുതൽ പേർ ജോലി ചെയ്യുന്നതുമായ കേരള ഭാഗ്യക്കുറി മേഖലയെ സംരക്ഷിക്കുന്നതിനും ലോട്ടറി തൊഴിലാളികൾ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിനും വിവിധ ആവശ്യങ്ങൾ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച്‌ ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന്‌ ആൾ കേരള ലോട്ടറി ഏജന്റ്സ് & സെല്ലേർസ് കോൺഗ്രസ് (INTUC) ഒരു ലക്ഷം കത്തയക്കുന്നതിന്റെ ഭാഗമായി കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി കത്തയക്കൽ സമരം നടത്തി. നറുക്കെടുപ്പ് റദ്ദാക്കിയ മുഴുവൻ ടിക്കറ്റുകളും പിൻവലിച്ച് പുതിയ ടിക്കറ്റുകൾ അച്ചടിച്ചു നൽകുക, ലോട്ടറി ടിക്കറ്റിന്റെ വില 30 രുപയായി പുന:സ്ഥാപിക്കുക, ലോട്ടറിത്തൊഴിലാളികർക്ക് 5000 രൂ ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്തയച്ചത്.
lottery-letter-kuttippuram
കുറ്റിപ്പുറം പോസ്റ്റ് ഓഫിസ് പരിസരത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സാംസ്‌ഥാന സെക്രട്ടറി കെ.പി സോമസുന്ദരന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരം ആദ്യ കത്ത് പോസ്റ്റ് ചെയ്ത് കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി ഷലീജ് പി സ്വാഗതവും ഇറക്കിങ്ങൽ ഭാസ്കരൻ നന്ദിയും പറഞ്ഞ സമരത്തിന് മണികണ്ഠൻ കെ.പി, സുബോധനൻ സി, സുബ്രമണ്യൻ, സായിബാബു, സലീം എ, ജോസ് വി.കെ, സന്തോഷ് എന്നിവർ വിവിധ സമയങ്ങളിലായി അഭിവാദ്യമാർപ്പിക്കുകയും ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!