HomeNewsElectionതദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യ ആഴ്ച; ഏഴ് ജില്ലകൾ വീതം രണ്ട് ഘട്ടമായി

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യ ആഴ്ച; ഏഴ് ജില്ലകൾ വീതം രണ്ട് ഘട്ടമായി

election

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യ ആഴ്ച; ഏഴ് ജില്ലകൾ വീതം രണ്ട് ഘട്ടമായി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരം നടത്തും. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഏഴു ജില്ലകളിൽ ആദ്യഘട്ടത്തിലും ശേഷിക്കുന്ന ഏഴു ജില്ലകൾ രണ്ടാംഘട്ടത്തിലും എന്ന വിധത്തിലായിരിക്കും വോട്ടെടുപ്പ്. നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 നാണ് അവസാനിക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ക്രി​യ​ക​ൾ സം​സ്ഥാ​ന​ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള സം​വ​ര​ണം സീറ്റുകൾ നിശ്ചയിക്കുന്നത് അ​ട​ക്ക​മു​ള്ള​വ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുക. ഡി​സം​ബ​ർ മധ്യത്തോടെ പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​രു​ന്ന രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന ത​ര​ത്തി​ലാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു മാ​സം നീ​ട്ടി​വ​െക്കാൻ നേരത്തേ സ​ർ​വ​ക്ഷി​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.

1200 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകള്‍ രണ്ടായി വിഭജിക്കും. തെരഞ്ഞെടുപ്പ് സമയത്ത് കോവിഡ് രോഗികളായവര്‍ക്ക് പോസ്റ്റല്‍ വോട്ട് നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിന്‍റെ തലേ ദിവസങ്ങളില്‍ കോവിഡ് ബാധിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് തന്നെ നടപ്പാക്കാനാണ് ആലോചന.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!