HomeNewsArtsബഷീര്‍ ദിനത്തില്‍ ഒറിജിനലിനെ വെല്ലുന്ന തത്സമയ ചിത്രവരയുമായി ഫഹ്‌മിദ

ബഷീര്‍ ദിനത്തില്‍ ഒറിജിനലിനെ വെല്ലുന്ന തത്സമയ ചിത്രവരയുമായി ഫഹ്‌മിദ

Vaikom-Muhammad-Basheer

ബഷീര്‍ ദിനത്തില്‍ ഒറിജിനലിനെ വെല്ലുന്ന തത്സമയ ചിത്രവരയുമായി ഫഹ്‌മിദ

കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂളിലെ ഒൻപതാംക്ലാസുകാരി ഫഹ്മിദയുടെ വിരൽ ചലനങ്ങളിലൂടെ മുന്നിൽ തെളിഞ്ഞത് ഒറിജിനലിനെ വെല്ലുന്ന പെയിന്റിങ്. ഒരു ചിത്രപ്രദർശനമോ മത്സരങ്ങളിലോ പങ്കെടുത്തിട്ടില്ലാത്ത ഫഹ്മിദയുടെ തത്സമയ ചിത്ര പ്രദർശനമായിരുന്നു ഇന്ന് കാലത്ത് കോട്ടക്കൽ ബസ്റ്റാന്റ് പരിസരത്ത് വച്ച് നടന്നത്.
basheer-kottakkal
സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് നടന്ന ദിനാചരണത്തിന്റെ ഭാഗമായായിരുന്നു പെയിന്റിങ്. പല വർണങ്ങളിൽ ചായക്കൂട്ട് തീർത്ത് അരമണിക്കൂറിനുള്ളിൽ സാക്ഷാൽ ബേപ്പൂർ സുൽത്താൻ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
basheer-day
ചെറുപ്പം മുതലേ ചിത്രങ്ങൾ വരച്ചു വരുന്നു.എന്നാൽ അതൊന്നും അത്ര ഗൗരവമായി കണ്ടിട്ടില്ല. ഉപ്പയാണ് പ്രചോദനം. വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു ചിത്ര പ്രദർശനം സംഘടിപ്പിക്കാനാണ് കോട്ടക്കൽ ആട്ടേരി സ്വദേശിയായ ഫഹ്മിദ യുടെ ആഗ്രഹം.
Vaikom Muhammad Basheer
വരച്ച ചിത്രങ്ങളുടെ പ്രദർശനവും ബസ്റ്റാന്റ് പരിസരത്ത് വച്ച് നടന്നു. ദിനാചരണം കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ.കെ നാസർ കയ്യൊപ്പ് ചാർത്തിയായിരുന്നു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ പി. സാജിദ് ബാബു, മാനേജിങ് ഡയറക്ടർ ടി.ടി ബീരാവുണ്ണി ഹാജി, റാബിയ, റസിയ, നിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!