HomeNewsEvents‘പരിപൂർണ്ണ നിരക്ഷരതാ നിർമാർജ്ജനം’ കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഒരുക്കങ്ങൾ സർവ്വേ പരിശീലനം ഇന്ന് അവസാനിക്കും

‘പരിപൂർണ്ണ നിരക്ഷരതാ നിർമാർജ്ജനം’ കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഒരുക്കങ്ങൾ സർവ്വേ പരിശീലനം ഇന്ന് അവസാനിക്കും

literacy-survey-training

‘പരിപൂർണ്ണ നിരക്ഷരതാ നിർമാർജ്ജനം’ കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഒരുക്കങ്ങൾ സർവ്വേ പരിശീലനം ഇന്ന് അവസാനിക്കും

വളാഞ്ചേരി: സംസ്ഥാനത്ത്‌ പരിപൂർണ്ണ സാക്ഷരത നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ ആവിഷ്കരിച്ച ‘ അക്ഷരലക്ഷം’ പരിപൂർണ്ണ നിരക്ഷരതാ നിർമാർജ്ജന പരിപാടിയുടെ ആദ്യഘട്ടം തുടങ്ങുന്നതിന്ടെ മുന്നോടിയായി കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നിരക്ഷരരെ കണ്ടെത്തുന്നതിനുള്ള  സർവ്വേക്കുള്ള അംഗങ്ങളുടെ പരിശീലനം  ആരംഭിച്ചു. വിവിധ പഞ്ചായത്തുകളിലായി  സർവ്വേ പരിശീലനം ഇന്നത്തോടെ (13 /1 /18,  ശനി ) പൂർത്തീകരിക്കും. വളാഞ്ചേരി മുനിസിപ്പാലിറ്റിലെ (വാർഡ് 5 കാരാട് , 28 മീമ്പാറ)   എടയൂർ പഞ്ചായത്തിലെ മുക്കിലപ്പീടിക ( വാർഡ് 19 ), ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ ( വാർഡ് 7 ) കുറ്റിപ്പുറം പഞ്ചായത്തിലെ കുറ്റിപ്പുറം (വാർഡ് 17 ) മാറാക്കര പഞ്ചായത്തിലെ എ സി നിരപ്പ് (വാർഡ് 16 ), കൽപകഞ്ചേരി പറവന്നൂർ ചോല ( വാർഡ് 8) ആതവനാട് പഞ്ചായത്തിലെ ചോറ്റൂർ (വാർഡ് 8 ) എന്നിവിടങ്ങളിലാണ് ആദ്യഘട്ട സർവ്വേയും അതിനാവശ്യമായുള്ള പരിശീലനം നടക്കുകന്നത്  സർവ്വേയുടെ കുറ്റിപ്പുറം ബ്ലോക്ക് തല പരിശീലനത്തിന്റെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എ. ഗംഗാധരൻ യോഗം നിയന്ത്രിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  നോഡൽ പ്രേരക കെ ടി നിസാർ  ബാബു, ക്ലാസ് എടുത്തു. ഇരിമ്പിളിയം  ഗ്രാമ പഞ്ചായത്ത്‌  പ്രേരക് സാജിത, കെ മുജീബ് , കെ പി മിയാദ, എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികൾ, സാക്ഷരത പ്രവർത്തകർ, അധ്യാപകർ, സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, തുല്യത പഠിതാക്കൾ എൻ എസ്  എസ് , സി എസ് എസ് വളണ്ടിയർമാർ തുടങ്ങിയവരാണ് വിവിധ ഇടങ്ങളിൽ സർവ്വേ പരിശീലനത്തിൽ പങ്കെടുക്കുന്നത് .


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!