HomeNewsCompetitionകുറ്റിപ്പുറം ഉപജില്ലാ കലോത്സവം സമാപിച്ചു

കുറ്റിപ്പുറം ഉപജില്ലാ കലോത്സവം സമാപിച്ചു

kuttippuram-subdistrict-arts-2022

കുറ്റിപ്പുറം ഉപജില്ലാ കലോത്സവം സമാപിച്ചു

കുറ്റിപ്പുറം : കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കലോത്സവം സമാപിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ ജി.എച്ച് എസ്.എസ്. ഇരിമ്പിളിയം 232 പോയിന്റ് നേടി ജേതാക്കളായി. 214 പോയിന്റ് നേടിയ ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം രണ്ടാം സ്ഥാനവും 209 പോയിന്റ് നേടി എം.ഇ.എസ്. എച്ച്.എസ്.എസ്. ഇരിമ്പിളിയം മൂന്നാം സ്ഥാനവും നേടി.
kuttippuram-subdistrict-arts-2022
ഹൈസ്കൂൾ വിഭാഗത്തിൽ എം.ഇ.എസ്.എച്ച്.എസ്.എസ്. ഇരിമ്പിളിയം 222 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടി. 158 പോയിന്റ് നേടിയ ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം രണ്ടാം സ്ഥാനവും 147 പോയിന്റ് നേടിയ എം.എസ്.എം.എച്ച്.എസ്.എസ്. കല്ലിങ്ങപ്പാറ മൂന്നാംസ്ഥാനവും നേടി.
kuttippuram-subdistrict-2022
യു.പി. വിഭാഗത്തിൽ ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി 80 പോയിന്റ് നേടി ഒന്നാംസ്ഥാനത്തെത്തി. 78 പോയിന്റ് നേടിയ എ.യു.പി.എസ്. കാടാമ്പുഴയും എ.എം.യു.പി.എസ്. ഇരുമ്പിളിയവും രണ്ടാംസ്ഥാനം പങ്കിട്ടു. 76 പോയിന്റ് നേടിയ എ.യു.പി.എസ്. വടക്കുംപുറത്തിനാണ് മൂന്നാംസ്ഥാനം. എൽ.പി. വിഭാഗത്തിൽ എ.എം.എൽ.പി.എസ്. പുത്തനത്താണിയും എ.എം.എൽ.പി.എസ്. എടയൂർ നോർത്തും 55 പോയിന്റുകൾ നേടി ഒന്നാംസ്ഥാനം പങ്കിട്ടു. 54 പോയിന്റ് നേടിയ ജി.എൽ.പി.എസ് ചെല്ലൂർ, 52 പോയിന്റ് നേടിയ ജി.എൽ.പി.എസ്. കാരക്കാട് എന്നിവർ മൂന്നാംസ്ഥാനവും നേടി.
kuttippuram-subdistrict-arts-2022
അറബിക് കലോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ എച്ച്.എ.എൽ.പി.എസ്. എടയൂർ, യു.പി. വിഭാഗത്തിൽ ഐ.ആർ.എച്ച്.എസ്. പൂക്കാട്ടിരി, ഹൈസ്കൂൾ വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി എന്നിവ ജേതാക്കളായി. സംസ്കൃത കലാമേളയിൽ യു.പി. വിഭാഗത്തിൽ എ.യു.പി.എസ്. മാറാക്കരയും ഹൈസ്കൂൾ വിഭാഗത്തിൽ വി.വി.എം. എച്ച്.എസ്.എസ്. മാറാക്കരയും ഒന്നാംസ്ഥാനം നേടി. സമാപന സമ്മേളനം പി.ടി.എ. പ്രസിഡന്റ്‌ സി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എം. ഷീബ അധ്യക്ഷയായി. കുറ്റിപ്പുറം എസ്.ഐ. വാസുണ്ണി, എ.ഇ.ഒ. വി.കെ. ഹരീഷ് കേശവൻ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!