HomeNewsCrimeകുറ്റിപ്പുറം വിഷക്കള്ള് ദുരന്തക്കേസ്: വിസ്താരം തുടങ്ങുന്നത് ഒക്ടോബർ 17 ലേക്ക് മാറ്റി

കുറ്റിപ്പുറം വിഷക്കള്ള് ദുരന്തക്കേസ്: വിസ്താരം തുടങ്ങുന്നത് ഒക്ടോബർ 17 ലേക്ക് മാറ്റി

manjeri-court

കുറ്റിപ്പുറം വിഷക്കള്ള് ദുരന്തക്കേസ്: വിസ്താരം തുടങ്ങുന്നത് ഒക്ടോബർ 17 ലേക്ക് മാറ്റി

മഞ്ചേരി: കുറ്റിപ്പുറം വിഷക്കള്ള് ദുരന്തക്കേസിൽ വിസ്താരം തുടങ്ങുന്നത് മഞ്ചേരി രണ്ടാംഅഡീഷൽ സെഷൻസ് കോടതി ഒക്ടോബർ 17-ലേക്ക് മാറ്റി. പുതുതായി ഉൾപ്പെടുത്തിയ പ്രതികൾക്ക് രേഖകൾ ലഭിച്ചില്ലെന്ന വാദം കണക്കിലെടുത്താണ് വിസ്താരം തുടങ്ങുന്നത് മാറ്റിയത്.

18-ാം പ്രതി മുതുകുറിശ്ശി വാക്കോടൻകുണ്ടിൽ റാബിവീട്ടിൽ ഗണേശ(36)നെ മാപ്പുസാക്ഷിയാക്കി. 2011 ൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഇയാളെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരി സി.ജെ.എം.കോടതിയിൽ അപേക്ഷ നല്കിയിരുന്നു. കോടതി ഇത് തിരൂർ കോടതിക്ക് കൈമാറി. ഗണേശന്റെ മൊഴിയെടുത്തെങ്കിലും ഇയാൾ പ്രതിപ്പട്ടികയിൽ തുടരുകയായിരുന്നു. ഇതേത്തുടർന്ന് പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കാൻ കോടതിയിൽ അപേക്ഷ നൽകി.
ad
2010 സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിലാണ് കുറ്റിപ്പുറത്ത് വിഷം ചേർന്ന കള്ളുകുടിച്ച് 14 പേർ മരിച്ചത്. ഒറ്റപ്പാലം നടുവട്ടം ദ്രവ്യനുൾപ്പടെ 35 പേരാണ് കേസിൽ പ്രതികൾ. തുടക്കത്തിൽ 24 പ്രതികളാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. പിന്നീട് സ്പിരിറ്റ് എത്തിച്ചവരെ കൂടി പ്രതിയാക്കിയതോടെ ഇത് 36 പേരായി. 18-ാം പ്രതിയെ കേസിൽ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!