HomeTravelകെഎസ്ആർടിസി ബംഗളൂരു ബസിന് തിരൂരിൽ റിസർവേഷൻ പോയിന്റ‌്

കെഎസ്ആർടിസി ബംഗളൂരു ബസിന് തിരൂരിൽ റിസർവേഷൻ പോയിന്റ‌്

ksrtc bus

കെഎസ്ആർടിസി ബംഗളൂരു ബസിന് തിരൂരിൽ റിസർവേഷൻ പോയിന്റ‌്

തിരൂർ: കെഎസ്ആർടിസി ബംഗളൂരു ബസുകൾക്ക് തിരൂരിൽ റിസർവേഷൻ പോയിന്റ് അനുവദിച്ചു. പിറവം, പൊന്നാനി എന്നിവിടങ്ങളിൽനിന്നുള്ള ബസുകൾക്കാണ് പുതിയ സൗകര്യം. എറണാകുളത്തുനിന്നുള്ള കൊല്ലൂർ ബസിനും റിസർവേഷൻ അനുവദിച്ചു.
ksrtc attacked
പിറവത്തുനിന്നുള്ള ബസ് രാത്രി 12.30–-നാണ് തിരൂരിലെത്തുക. ബംഗളൂരുവിൽ രാവിലെ 10.30ന് എത്തും. സുൽത്താൻ ബത്തേരി, മൈസൂരു വഴി പോകുന്ന ബസിന് 555 രൂപയാണ് റിസർവേഷൻ ടിക്കറ്റ് നിരക്ക്. പകൽ 3.10ന് മടങ്ങുന്ന ബസ‌് രാത്രി 12.10ന് തിരൂരിലെത്തും. പൊന്നാനി ബസ‌് രാത്രി ഏഴിന് തിരൂരിൽനിന്ന് പുറപ്പെട്ട് രാവിലെ 5.45ന് ബംഗളൂരുവിൽ എത്തും. 634 രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട്, മാനന്തവാടി, മൈസൂരു വഴിയാണ് ഇത‌് ബംഗളൂരുവിലെത്തുക. വൈകിട്ട് 5.30ന് മടങ്ങുന്ന ബസ് പുലർച്ചെ നാലോടെ തിരൂരിലെത്തും.
ksrtc bus
നേരത്തെ, കൊടുങ്ങല്ലൂരിൽനിന്ന് സർവീസ് നടത്തിയിരുന്ന കൊല്ലൂർ ബസ‌് ഒരാഴ്ചയായി എറണാകുളത്തുനിന്നാണ് പുറപ്പെടുന്നത്. വൈകിട്ട് 6.50ന് തിരൂരിൽനിന്ന് പുറപ്പെട്ടാൽ പുലർച്ചെ 4.30ന് കൊല്ലൂരിലെത്തും. കണ്ണൂർ, മംഗളൂരു വഴി 547 രൂപക്ക് കൊല്ലൂരിലെത്താം. വൈകിട്ട് 5.30–-നാണ് കൊല്ലൂരിൽനിന്നുള്ള മടക്കയാത്ര. പുലർച്ചെ മൂന്നിന് തിരൂരിലെത്തും. വിവിധ ആവശ്യങ്ങൾക്ക് ബംഗളൂരുവിനെ ആശ്രയിക്കുന്നവർ തിരൂരിൽ ഒട്ടേറെയുണ്ട്. ബംഗളൂരുവിലേക്കുള്ള യശ്വന്ത‌്പുര എക്‌സ് പ്രസിന് പലപ്പോഴും റിസർവേഷന് ലഭിക്കില്ല. ഇതിനാൽ കുടുംബങ്ങൾ ഉൾപ്പടെ സ്വകാര്യ ബസുകളെയാണ് ബംഗളൂരുയാത്രക്ക് ആശ്രയിക്കാറ്. എല്ലാ ബസുകളിലും കഴുത്തറപ്പൻ നിരക്കാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ കെഎസ‌്ആർടിസിയുടെ നടപടി ഏറെ ആശ്വാസമാകും.
Summary: ksrtc started a reservation point at tirur bus stand for its Bangalore buses


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!