HomeNewsInitiativesറോഡ് വികസനത്തിനായി 2.56 കോടി: കോട്ടക്കൽ മണ്ഡലത്തിൽ ഇനി നല്ല റോഡുകൾ പ്രതീക്ഷിക്കാം

റോഡ് വികസനത്തിനായി 2.56 കോടി: കോട്ടക്കൽ മണ്ഡലത്തിൽ ഇനി നല്ല റോഡുകൾ പ്രതീക്ഷിക്കാം

റോഡ് വികസനത്തിനായി 2.56 കോടി: കോട്ടക്കൽ മണ്ഡലത്തിൽ ഇനി നല്ല റോഡുകൾ പ്രതീക്ഷിക്കാം

കോട്ടയ്ക്കൽ മണ്ഡലത്തിൽ 2.56 കോടി രൂപയുടെ റോഡ് വികസനത്തിന് ഭരണാനുമതിയായി. എം‌പി അബ്ദുൾ‌സമദ് സമദാനി എം‌എൽ‌എ യുടെ ആസ്തി വികസനഫണ്ടിൽ നിന്നും 185 ലക്ഷം രൂപ ഏഴ് റോഡുകൾക്കും ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി 46 ലക്ഷം രൂപ പന്ത്രണ്ട് റോഡുകൾക്കും പൊതുമരാമത്ത് വകുപ്പിന്റെ നോൺ പ്ലാൻ ഫണിലുൾപ്പെടുത്തി 25 ലക്ഷം രൂപയുമാണ് ലഭിച്ചിട്ടുള്ളത്.

എം‌എൽ‌എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഫണ്ട് അനുവദിക്കപ്പെട്ട റോഡുകൾ

എടയൂർ പഞ്ചായത്ത്:
മൂന്നാക്കൽ പള്ളി റോഡ് – 35 ലക്ഷം
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ റോഡ് – 25 ലക്ഷം
മാവണ്ടിയൂർ എരഞ്ഞിക്കാട് ചോല റോഡ് – 25 ലക്ഷം

മാറാക്കര പഞ്ചായത്ത്:
ജാറത്തിങ്കൽ പോസ്റ്റോഫീസ് റോഡ് – 25 ലക്ഷം

ഇരിമ്പിളിയം പഞ്ചായത്ത്:
കൊടുമുടി-പുറമണ്ണൂർ റോഡ് – 25 ലക്ഷം
വെണ്ടല്ലൂർ-പൈങ്കണ്ണൂർ റോഡ് – 25 ലക്ഷം

കുറ്റിപ്പുറം പഞ്ചായത്ത്:
ചെല്ലൂർ ബദർ പള്ളി റോഡ് – 25 ലക്ഷം

വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കപ്പെട്ടവ

ചൂനൂർ-സ്കൂൾ‌പറമ്പ് റോഡ് – 4 ലക്ഷം
ചാപ്പനങ്ങാടി-ബിർള കോളനി – 4 ലക്ഷം
കൂട്ടാർ‌മല-വെട്ടിച്ചിറ – 4 ലക്ഷം
കോട്ടക്കൽ നഗരവികസന മിനി റോഡ് – 4 ലക്ഷം
ചിക്കത്ത്‌മാട്-മുക്കാട്ട്‌കുളം റോഡ് – 4 ലക്ഷം
നരിപൊറ്റ-കുവ്വക്കുന്ന് – 4 ലക്ഷം
വളാഞ്ചേരി ഹൈ‌സ്കൂൾ-മയിലാടുംകുന്ന് റോഡ് – 4 ലക്ഷം
പാണ്ടികശാല-കണ്ണം‌പറമ്പ് റോഡ് – 4 ലക്ഷം
കുറ്റിപ്പുറം-നൂറ റോഡ് – 4 ലക്ഷം
ഉണ്ണിരിപടി-കക്കാട്ട്‌പാറ റോഡ് – 4 ലക്ഷം
ചാത്തനാത്ത്‌പടി-കുടുമ്പത്ത് കോളനി റോഡ് – 4 ലക്ഷം

പി‌ഡബ്ല്യൂ‌ഡി യുടെ നോൺ പ്ലാൻ ഫണ്ടിൽ നിന്നും
ചൂനൂർ-ഇന്ത്യനൂർ റോഡ് – 25 ലക്ഷം


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!