HomeTravelകാഴ്ചയുടെ നിറക്കൂട്ടൊരുക്കി കല്യാണഒറു വെള്ളച്ചാട്ടം

കാഴ്ചയുടെ നിറക്കൂട്ടൊരുക്കി കല്യാണഒറു വെള്ളച്ചാട്ടം

kalyana-oru-falls

കാഴ്ചയുടെ നിറക്കൂട്ടൊരുക്കി കല്യാണഒറു വെള്ളച്ചാട്ടം

വളാഞ്ചേരി: “കല്യാണ ഉറവിലെ വെള്ളവും ആര്യനെല്ലിന്റെ ചോറും കാട്ടിപ്പരുത്തിക്കാരുടെ സ്വകാര്യ അഹങ്കാരം”. ഇത് പഴമക്കാരുടെ ഒരു വാഴ്മൊഴി. പ്രകൃതി രമണീയമായ “കല്ല്യാണഒറു”. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ ഒന്നാം ഡിവിഷൻ തോണിക്കലിൽപ്പെട്ട സ്ഥലം. ആറുമാസക്കാലം തുടർച്ചയായി ഒരു ഉറവയിൽ നിന്ന് ഒഴുകി പൂർവ്വീകമായ പാറാഭട്ടി മനക്ക് മുമ്പിലൂടെ ഒഴുകി തൊഴുവാനൂർ തോട്ടിലൂടെ, ചങ്ങമ്പള്ളിയെ തഴുകി കാട്ടിപ്പരുത്തി വില്ലേജിലെ വിവിധങ്ങളായ സ്ഥലങ്ങളിലേക്ക് വെള്ളം പോകുന്ന വളരെ പ്രധാനപ്പെട്ട നിരുറവ.
kalyana-oru-falls
താണിയപ്പൻകുന്നിനു മുകളിലെ നീരുറവകൾ സംഗമിച്ച് വടക്കേക്കുളമ്പ്, ചീരാനി ഭാഗത്തേക്ക് ഒഴുകിയെത്തി താഴെ കാവുംപുറംതോട്ടിൽ ചേരുന്ന കല്യാണ ഒറുവിൽ മുൻപൊരു തടയണയുണ്ടായിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാം. മലബാർ സംസ്ഥാനം നിലവിലുണ്ടായിരുന്ന കാലത്താണ് ഇവിടെ അണ നിർമിച്ചത്. മേഖലയിലെ നൂറുകണക്കിനു ഏക്കർ കൃഷിയിടങ്ങൾക്ക് അണ അന്നു പ്രയോജനകരമായിരുന്നു.
kalyana-oru-falls
ഈ നീരുറവയെ പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിൽ സംരക്ഷിച്ച് പുതിയ ചെക്ക് ഡാം പോലെയുള്ളവ നിർമ്മിച്ചാൽ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഏറെ പരിഹാരമാകും. കൂടാതെ ടൂറിസം സാധ്യത ഏറെയുള്ള പ്രദേശം കൂടിയാണ്. മഴക്കാലത്ത് വെള്ളച്ചാട്ടം കാണുന്നതിന് വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി ആളുകൾ വരുന്ന സ്ഥലം കൂടിയാണ്.
kalyana-oru-falls
വിവിധയിനം പക്ഷികൾ വസിക്കുന്ന ഒരു സ്ഥലം കൂടിയാണ് “കല്യാണഒറു”. കല്ല്യാണഒറു-ഒക്കാൻപാറ നീരൊഴുക്കിനെ നിലനിർത്തി സമൂഹത്തിന് ഉപകാര പ്രദമായ രീതിയിൽ നിലനിർത്തി സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടാകണമെന്ന അഭ്യർത്ഥനയാണ് നാട്ടുകാർക്ക്.
Pic courtesy: shahid valasi


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!