HomeTechnology‘കെ–ഫൈ’; ഒരു ചെലവുമില്ലാതെ ദിവസേന 300 എംബി സൗജന്യ ഡേറ്റ നൽകുന്ന 97 വൈഫൈ കേന്ദ്രങ്ങൾ കൂടി ജില്ലയിലൊരുങ്ങുന്നു

‘കെ–ഫൈ’; ഒരു ചെലവുമില്ലാതെ ദിവസേന 300 എംബി സൗജന്യ ഡേറ്റ നൽകുന്ന 97 വൈഫൈ കേന്ദ്രങ്ങൾ കൂടി ജില്ലയിലൊരുങ്ങുന്നു

k-fi

‘കെ–ഫൈ’; ഒരു ചെലവുമില്ലാതെ ദിവസേന 300 എംബി സൗജന്യ ഡേറ്റ നൽകുന്ന 97 വൈഫൈ കേന്ദ്രങ്ങൾ കൂടി ജില്ലയിലൊരുങ്ങുന്നു

മലപ്പുറം∙ പാസ്‍വേർ‌ഡില്ലാത്ത വൈഫൈ സൗകര്യങ്ങൾ തേടി ഇനി മലപ്പുറത്താരും അലയേണ്ട! ഒരു ചെലവുമില്ലാതെ ദിവസേന 300 എംബി സൗജന്യ ഡേറ്റ നൽകുന്ന 97 വൈഫൈ കേന്ദ്രങ്ങൾ കൂടി ജില്ലയിലൊരുങ്ങുന്നു. തദ്ദേശ സ്ഥാപനങ്ങൾ, വിമാനത്താവളം, സർക്കാർ ഓഫിസുകൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി വൈഫൈ മോഡം സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
രണ്ടുമാസത്തിനകം പൂർത്തിയാകും. ഇതോടെ ജില്ലയിലെ സൗജന്യ വൈഫൈ കേന്ദ്രങ്ങളുടെ എണ്ണം 150 ആകും. കഴിഞ്ഞവർഷം ജില്ലയിലെ 53 കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 2,000 കേന്ദ്രങ്ങളിൽ പൊതു ജനങ്ങൾക്കായി സൗജന്യ വൈഫൈ എത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ‘കെ–ഫൈ’ പദ്ധതിയാണ് ജില്ലയിലും നടപ്പാക്കുന്നത്.ബിഎസ്്എൻഎല്ലിനാണു പദ്ധതിയുടെ കരാർ. അമേരിക്കൻ കമ്പനിയായ ക്വാഡ്‌ജെൻ വയർലെസ് സൊല്യൂഷനാണ് ഹോട്‍ സ്പോട്ടുകൾ തയാറാക്കുന്നത്. വൈഫൈ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നിശ്ചയിക്കുന്നതും പ്രവൃത്തികൾ ഏകോപിക്കുന്നതും ജില്ലാ ഐടി മിഷനാണ്.
വെറുതെ കിട്ടുന്ന ഡേറ്റ!
ദിവസേന 300 എംബി ഡേറ്റയാണ് ഹോട് സ്പോട്ടുകൾ വഴി സൗജന്യമായി ലഭിക്കുന്നത്. 10 എംബിപിഎസാണ് വേഗം. വൈഫൈ മോഡം സ്ഥാപിച്ചിരിക്കുന്ന സ്ഥാപനത്തിന്റെ 60 മീറ്റർ ചുറ്റളവിൽ സ്മാർട്ഫോൺ, ലാപ്ടോപ് എന്നിവ വഴി ഇതു‌പയോഗിക്കാം. സൗജന്യ പരിധി കഴിഞ്ഞാൽ പണം നൽകിയും വൈഫൈ സൗകര്യം ഉപയോഗപ്പെടുത്താം. അനുവദനീയമായ ഡേറ്റ ഉപയോഗിച്ചു തീർന്നാലും സർക്കാർ വെബ്സൈറ്റുകൾ പരിധിയില്ലാതെ ഉപയോഗിക്കാം.
k-fi
സൗജന്യ വൈഫൈ ലഭിക്കാൻ
– ഫോണിൽ വെഫൈ ഓൺ ചെയ്യുക
-‘കേരള വൈഫൈ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
-സ്ക്രീനിൽ തെളിയുന്ന ‘കേരള വൈഫൈ’ ഹോം പേജിൽ ഉപയോക്താവിന്റെ മൊബൈൽ നമ്പർ നൽകുക.
-ഈ നമ്പരിലേക്ക് വൺ ടൈം പാസ്‍വേർഡ് ലഭിക്കും. അതു കൂടി രേഖപ്പെടുത്തിയാൽ വൈഫൈ സൗകര്യം ആക്ടിവേറ്റാകും.
നിലവിൽ സൗജന്യ വൈഫൈ സൗകര്യമുള്ള ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ
∙ സിവിൽ സ്റ്റേഷൻ മലപ്പുറം (3 വൈഫൈ കേന്ദ്രങ്ങൾ)
∙ ജില്ലാ പഞ്ചായത്ത് ഓഫിസ്, മലപ്പുറം
∙ മിനി സിവിൽ സ്റ്റേഷൻ: തിരൂർ, പൊന്നാനി, മഞ്ചേരി, പെരിന്തൽമണ്ണ
∙ മലയാളം സർവകലാശാല
∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്: മലപ്പുറം, തിരൂർ
∙ മുനിസിപ്പാലിറ്റി ഓഫിസ്: തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ, താനൂർ
∙ ഇഎംഎസ് സഹകരണ ആശുപത്രി പെരിന്തൽമണ്ണ
പുതുതായി സൗജന്യ വൈഫൈ സൗകര്യമൊരുങ്ങുന്ന ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ
∙ കാലിക്കറ്റ് യൂണിവേഴ്സിറ്റി (3 വൈഫൈ കേന്ദ്രങ്ങൾ)
∙ കരിപ്പൂർ വിമാനത്താവളം (5 വൈഫൈ കേന്ദ്രങ്ങൾ)
∙ ബസ്‌ സ്റ്റാൻഡ്: കാളികാവ്, ചന്തക്കുന്ന്, കരുളായി, കൊണ്ടോട്ടി, കോട്ടയ്ക്കൽ, കുറ്റിപ്പുറം, നിലമ്പൂർ, പരപ്പനങ്ങാടി, പൊന്നാനി, വളാഞ്ചേരി
∙ കരിപ്പൂർ ഹജ് ഓഫിസ്
∙ തേക്ക് മ്യൂസിയം നിലമ്പൂർ
∙ കോട്ടക്കുന്ന് ടൂറിസം പാർക്ക്
∙ മഞ്ചേരി മെഡിക്കൽ കോളജ്
∙ താലൂക്ക് ആശുപത്രികൾ: മങ്കട, തിരൂരങ്ങാടി, പൊന്നാനി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!