HomeNewsProtestപെൻഷൻ പട്ടിക ക്രമക്കേടിനെതിരെ ലീഗ് സംഗമം

പെൻഷൻ പട്ടിക ക്രമക്കേടിനെതിരെ ലീഗ് സംഗമം

പെൻഷൻ പട്ടിക ക്രമക്കേടിനെതിരെ ലീഗ് സംഗമം

വളാഞ്ചേരി ∙ അർഹതപ്പെട്ട പാവങ്ങളെ പെൻഷൻ പട്ടികയിൽനിന്നു വെട്ടിമാറ്റിയ സംഭവം പിണറായി സർക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി. അർഹരായവരെ പെൻഷൻ പട്ടികയിൽനിന്നു തള്ളിയതിൽ പ്രതിഷേധിച്ചു മുനിസിപ്പൽ മുസ്‍ലിം ലീഗ് കമ്മിറ്റി വളാഞ്ചേരി നടത്തിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
iuml-protest-valanchery
രോഗികളും വൃദ്ധരും ഭിന്നശേഷിക്കാരുമായ ആയിരക്കണക്കിന്‌ ആളുകൾക്കാണ്‌ പെൻഷൻ നിഷേധിച്ചിരിക്കുന്നത്‌. സർക്കാറിൽ നിന്നും ലഭിക്കുന്ന പെൻഷൻ മാത്രം വരുമാനമായുള്ളവരാണ്‌ ഇവരിൽ ഏറെപ്പേരും. ഈ നീതിനിഷേധം ഒരിക്കലും പൊറുക്കാനാവില്ലെന്നും, ഇവർക്ക്‌ പെൻഷൻ ലഭ്യമാക്കുന്നത്‌ വരെ മുസ്‌ലിം ലീഗ്‌ സമരമുഖത്ത്‌ നിലയുറപ്പിക്കുമെന്നും രണ്ടത്താണി വ്യക്തമാക്കി.
Ads
കേന്ദ്രത്തിൽ മോഡിയുടെ തള്ളലും, കേരളത്തിൽ പിണറായി വിജയന്റെ ചങ്കിന്റെ എണ്ണവുമാണ്‌ ഭക്തരുടെ പ്രധാന ചർച്ച. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ഈ രണ്ടു രാജാക്കന്മാർക്കും സമയമില്ല എന്നതാണ്‌ നേര്‌. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഭരണാധികാരികളെ ചവറ്റു കൊട്ടയിലേക്ക്‌ വലിച്ചെറിഞ്ഞതാണ്‌ ചരിത്രമെന്ന് ഓർക്കുന്നത്‌ നന്നായിരിക്കുമെന്നും അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.
iuml-protest
മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ്‌ കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട്‌ സി എച്ച്‌ അബൂയൂസുഫ്‌ ഗുരുക്കൾ, നഗരസഭാ ചെയർപേഴ്‌സൺ എം ഷാഹിന ടീച്ചർ, മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ സെക്രട്ടറി സലാം വളാഞ്ചേരി, സി അബ്ദുന്നാസർ, അഡ്വ: പിപി ഹമീദ്‌ എന്നിവർ പ്രസംഗിച്ചു. മുസ്‌ലിം ലീഗ്‌ ഭാരവാഹികളായ യു യൂസുഫ്‌, മൂർക്കത്ത്‌ മുസ്തഫ, സി ദാവൂദ്‌, കെ മുസ്തഫ മാസ്റ്റർ, ടി.കെ സലീം, പി.പി ഷാഫി, യൂത്ത്‌ലീഗ്‌ നേതാക്കളായ സി.എം റിയാസ്‌, നസീറലി പാറക്കൽ, മുജീബ്‌ വാലാസി, മുഹ്‌സിൻ വടക്കുമുറി, കെ മുജീബ് റഹ്മാൻ, കെ.പി അബ്ദുറഹ്മാൻ, ശൈഖ്‌ അബ്ദുല്ല, ഒ.പി മുഹമ്മദ്‌ റഊഫ്‌, കെ.പി സാലിഹ്‌, ടിപി സൈദു മുഹമ്മദ്‌, അഷ്‌റഫ്‌ വെള്ളേങ്ങൽ, നഗരസഭയിലെ മുസ്‌ലിം ലീഗ്‌ കൗൺസിലർമാർ എന്നിവർ പ്രതിഷേധ സംഗമത്തിന്‌ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!