HomeNewsDevelopmentsദേശീയപാത വികസനം: ജനങ്ങളുടെ പരാതി കേൾക്കണമെന്നു ലീഗ്

ദേശീയപാത വികസനം: ജനങ്ങളുടെ പരാതി കേൾക്കണമെന്നു ലീഗ്

iuml

ദേശീയപാത വികസനം: ജനങ്ങളുടെ പരാതി കേൾക്കണമെന്നു ലീഗ്

മലപ്പുറം: ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സർവേയിൽ ജനങ്ങളുടെ പരാതികൾ കേൾക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും സർക്കാർ സന്നദ്ധമാകണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യ രീതികളിലൂടെയല്ലാതെ പൊലീസിനെ ഉപയോഗിച്ച് അധികാരികൾ നടത്തുന്ന സർവേ നടപടികൾ ജില്ലയിലെ ജനങ്ങളിൽ ഭീതി പരത്തുന്നതിന് കാരണമായിട്ടുണ്ട്.
Nh-kuttippuram
നിലവിലുള്ള റോഡ് പരമാവധി ഉപയോഗപ്പെടുത്തി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ദേശ‌ീയപാത വികസനം സാധ്യമാക്കുക, വീടുകളും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ഭൂമിക്ക് മാർക്കറ്റ് വില നിശ്ചയിച്ച് ഏറ്റെടുക്കുക, കൊച്ചി മെട്രോ പദ്ധതിക്ക് നൽകിയ നഷ്ടപരിഹാരത്തിന്റെ മാനദണ്ഡം ദേശീയപാത വികസനത്തിലും സ്വീകരിക്കുക, നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുന്നതുവരെ സർവേ നടപടികൾ നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിനെ സമീപിക്കാൻ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി യു.എ.ലത്തീഫ് എന്നിവർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!