HomeNewsBusinessവാശിയേറിയ ഓൺലൈൻ ലേലം; മലപ്പുറത്ത് രണ്ട് കരിങ്കോഴികൾ വിറ്റത് 50000 രൂപയ്ക്ക്!

വാശിയേറിയ ഓൺലൈൻ ലേലം; മലപ്പുറത്ത് രണ്ട് കരിങ്കോഴികൾ വിറ്റത് 50000 രൂപയ്ക്ക്!

kadaknath

വാശിയേറിയ ഓൺലൈൻ ലേലം; മലപ്പുറത്ത് രണ്ട് കരിങ്കോഴികൾ വിറ്റത് 50000 രൂപയ്ക്ക്!

മലപ്പുറം : അഖില കേരള കർഷക സ്നേഹികളുടെ (AKKS) പത്തു കാർഷിക വാട്സാപ്പ് ഗ്രൂപുകളിൽ നടത്തിയ സൗഹൃദ ലേലത്തിൽ രണ്ടു കരിംകോഴികള്‍ ലേലത്തിൽ പോയത് 50000 രൂപയ്ക്ക്. ലേലത്തിൽ കിട്ടുന്ന പൂർണ ഫണ്ട്‌ സംഘടനയുടെ അടുത്ത പ്രവർത്തനമായ നോമ്പുതുറ പരുപാടിയിലേക്ക് വിനിയോഗിക്കുമെന്ന് സംസ്ഥാന സെക്രട്ടറി സജീഷ് കോഴിക്കോട് ഗ്രൂപ്പുകളിൽ പ്രഖ്യാപിച്ചതോടെ ഹരം കൂടിയ ഗ്രൂപ്പംഗങ്ങൾ നോമ്പുതുറ ഞങ്ങൾ നടത്തുമെന്ന വാശിയോടെ ലേലം വിളി തുടങ്ങി.
kadaknath
രാത്രി പത്ത് മണിക്ക് ലേലം തീരാൻ രണ്ടു മണിക്കൂർ ബാക്കി നിൽക്കേ AKKS ഗ്രൂപ്പുകളായ ക്ഷീര വിപ്ലവവും,ഇണക്കുരുവി ഗ്രൂപ്പുകളും തമ്മിലായീ അന്തിമപോരാട്ടം. വാശിയേറിയ ലേലത്തിനൊടുവിൽ റാഫി പേരാമ്പ്ര 50000 രൂപയ്ക്ക് രണ്ട് കരിംകോഴികളെ വിളിച്ചെടുക്കുകയായിരുന്നു. മെയ്‌ 27ന് മലപ്പുറം KTDC ഓഡിറ്റോറിയത്തിൽ നടക്കുന്ന മലബാർ നോമ്പുതുറ പരിപാടിയിൽ വെച്ച് ക്ഷീര വിപ്ലവം ഗ്രൂപ്പ്‌ മാനേജർ നിസാർ കോട്ടയം ട്രോഫി ഏറ്റുവാങ്ങുമെന്ന് സംസ്ഥാന കമ്മറ്റി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!