HomeNewsMeetingക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബിൽ പോരായ്മകൾ നികത്തണം – ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബിൽ പോരായ്മകൾ നികത്തണം – ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ

ida-kottakkal

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബിൽ പോരായ്മകൾ നികത്തണം – ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ

മലപ്പുറം: സർക്കാർ നടപ്പാക്കാൻ പോകുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിലെ ഡോക്ടർമാരെയും ദന്താരോഗ്യ സ്ഥാപനങ്ങളെയും ബാധിക്കുന്ന ചില പോരായ്മകൾ പരിഹരിക്കണമെന്ന് ഇന്നലെ കോട്ടക്കലിൽ വെച്ച് നടന്ന ഡെന്റൽ അസോസിയേഷൻ മലപ്പുറം തല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഉത്ഘാടനം കോട്ടക്കൽ എം.ൽ.എ പ്രൊ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.
ida-kottakkal
ഐ.ഡി.എ സംസ്ഥാന സെക്രട്ടറി ഡോ. സുരേഷ് കുമാർ G മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ 2019 ലെ സാമൂഹ്യ സേവന പദ്ധതികളായ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ജില്ലയിലെ എല്ലാ ഹയർ സെക്കന്ററി സ്കൂളുകളിലും നടപ്പിലാക്കുന്ന ‘മീറ്റ് ദി ടീൻസ്’ പദ്ധതിയുടെ ഉൽഘടനം എം.ൽ.എ നിർവഹിച്ചു. ജില്ലയിലെ പാലിയേറ്റീവ് സംഘടനയുടെ കോളേജ് വിദ്യാർത്ഥികളുടെ ‘സ്റ്റുഡന്റസ് ഇനിഷ്യേറ്റീവ് ഓഫ് പാലിയേറ്റീവ് ‘വളണ്ടീയേർസന് വിതരണം ചെയ്യുന്ന യൂണിഫോം ഡ്രെസ്സുകളുടെ പദ്ധതി ഉൽഘടനം ഐ.എം.എ ഇമേജ് കോർഡിനേറ്റർ ഡോ എന്‍ മുഹമ്മദ് അലി നിർവഹിച്ചു. ദന്ത ഡോക്ടർമാരുടെ സ്പോർട്സ് മീറ്റ് ” ടീം കപ്പ്‌ -19 ” ഉത്ഘാടനം സംസ്ഥാന സി.ഡി.എച് കൺവീനർ ഡോ സുഭാഷ് മാധവൻ നിർവഹിച്ചു. ഫണ്ട്‌ സമാഹരണ പദ്ധതി “നന്മ-19″യുടെ ഉത്ഘാടനം ആയുർവേദ അസോസിയേഷൻ കേരള ട്രെഷരർ ഡോ മൻസൂർ അലി ഗുരുക്കൾ നിർവഹിച്ചു. ഐ.ഡി.എ മലപ്പുറം നിർമിച്ച വിദ്യാർത്ഥികൾക്കിടയിലെ അമിത ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകൾ ചൂണ്ടി കാണിക്കുന്ന ഹ്രസ്വചിത്രം ‘ടീൻ ഹുഡ്’ ആദ്യ ഷോ ഡോ ഉമ്മർ നിർവഹിച്ചു.

ചടങ്ങിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മലപ്പുറം തല പ്രസിഡന്റ്‌ ആയി ഡോ മുഹമ്മദ്‌ ഹാരിസ് കെ ടി (വളാഞ്ചേരി )യെയും സെക്രട്ടറി ആയി ഡോ സന്ദിപ് സോമൻ (മഞ്ചേരി )യെയും ട്രെഷരർ ആയി ഡോ ഫാസിൽ (തീരുർ )യെയും തിരഞ്ഞെടുത്തു. ചടങ്ങിൽ ജില്ലയിലെ ദന്ത ഡോക്ടർമാരും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഗസൽ കലാസന്ധ്യയും അരങ്ങേറി. സമ്മേളനത്തിന് മുന്നോടിയായി പെരിന്തൽമണ്ണ എം.ഇ.സ് മെഡിക്കൽ കോളേജിൽ വെച്ച് ക്ലിനികൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിനെ കുറിച്ച് നടത്തിയ സെമിനാറിൽ ജില്ലയിലെ 200 ഓളം ഡെന്റൽ ക്ലിനിക്കിലെ ഡോക്ടർമാർ പങ്കെടുത്തു. സമ്മേളനത്തിന് ഡോ അനിൽ കുര്യാക്കോസ്, ഡോ ശശി കുമാർ, ഡോ ദീപു മാത്യു, ഡോ മഹേഷ്‌, ഡോ സമീർ പി ടി, ഡോ ഷെരീഫ്, ഡോ തബ്സീർ, ഡോ സന്ദീപ്, ഡോ ജെസ്സി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!