HomeNewsPublic Issueകുറ്റിപ്പുറം കംഫർട്ട്സ്റ്റേഷൻ പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള മനുഷ്യാവകാശ സംരക്ഷണ സമിതി പരാതികൾ നൽകി

കുറ്റിപ്പുറം കംഫർട്ട്സ്റ്റേഷൻ പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള മനുഷ്യാവകാശ സംരക്ഷണ സമിതി പരാതികൾ നൽകി

comfort-station-kuttippuram

കുറ്റിപ്പുറം കംഫർട്ട്സ്റ്റേഷൻ പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള മനുഷ്യാവകാശ സംരക്ഷണ സമിതി പരാതികൾ നൽകി

കുറ്റിപ്പുറം: ബസ് സ്റ്റാന്റിനടുത്ത് പ്രവർത്തിച്ചിരുന്ന കംഫർട്ട് സ്റ്റേഷൻ മാസങ്ങളോളമായി പ്രവർത്തിക്കാതിരിക്കുകയും അതുമൂലം കുറ്റിപ്പുറം ബസ് സ്റ്റാന്റിലേക്ക് ബസ് വഴിയും ട്രെയിൻ വഴിയും അതുപോലെ മറ്റു വാഹനങ്ങളിലുമായി നിരവധി അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും നമ്മുടെ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായ സ്ത്രീകളും കുട്ടികളും വൃദ്ധരും രോഗികളും അടക്കം പ്രതിദിനം ആയിരക്കണക്കിന് ആളുകൾ ഈ പ്രദേശത്തുകൂടെ കടന്നുപോയിട്ടും നിരവധി വ്യാപരികളും തൊഴിലാളികളും ഉള്ള മേഖലയായിട്ടും ഈ പ്രദേശത്ത് പ്രൈവറ്റ് ബസ് സ്റ്റാന്റും ഓട്ടോ – ടാക്സി സ്റ്റാന്റ് എന്നിവയും ഉണ്ടായിട്ടും ഈ കംഫര്ട്ട് തുറന്നു പ്രവർത്തിക്കാതിരിക്കുന്നത് അധികാരികളുടെ ഭാഗത്ത് നിന്നുള്ള തികച്ചും നിരുത്തരവാദപരമായ പ്രവർത്തമാണ്. ഈ കൊറോണ മഹാമാരിയുടെ കാലത്ത് പൊതു സ്ഥലത്ത് തുപ്പുവാൻ പോലും പാടില്ല എന്ന് പറയുന്ന ഈ സമയത്തും ഈ കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവർത്തിക്കാനാവശ്യമായ യാതൊരു വിധ നടപടിയും അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും മലപ്പുറം ജില്ലാ കളക്ടർക്കും തിരൂർ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിക്കും പരാതി നൽകി കേരള മനുഷ്യാവകാശ സംരക്ഷണ സമിതി. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. കബീർ കാരിയാട്ട്, സുരേഷ് കുമാർ എ.വി, സുന്ദരൻ തൈക്കാട്, മുഹമ്മദ്‌ ഫാറൂക്ക് കെ.പി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!