HomeNewsAgricultureവളാഞ്ചേരി നഗരസഭയുടെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി നഗരസഭയുടെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

marigold-harvesting-2022-valanchery

വളാഞ്ചേരി നഗരസഭയുടെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി :വളാഞ്ചേരി നഗരസഭയും, കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ” ഞങ്ങളും കൃഷിയിലേക്ക് ” പദ്ധതിയുടെ ഭാഗമായി നടന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് മഹോത്സവും 400 – ഓളം അയ്യങ്കാളി തൊഴിലാളികൾക്കുo, ഹരിത കർമ്മ സേന അംഗങ്ങൾക്കുമുള്ള ഓണപ്പുടവ വിതരണോദ്ഘാടനം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷെഷീർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി സജ്ന ടീച്ചർ, എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രഹീം, ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിനോബിയ, പൊന്മള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജസീന മജീദ് എന്നിവർ ചേർന്ന് നിർവഹിച്ചു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ അദ്ധ്യഷത വഹിച്ച ചടങ്ങിൽ, കാരാട് വാർഡ് തല സമിതി കൺവീനർ വെസ്റ്റേൺ പ്രഭാകരൻ സ്വാഗതം പറഞ്ഞു. -5 മൈലാടികുന്ന് പ്രദേശത്തെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുള്ളത്. വിളവെടുത്ത ചെണ്ടുമല്ലി കൃഷിയിൽ നിന്നും ലഭിച്ച വരുമാനം കാരുണ്യ പ്രവർത്തനങ്ങൾക്കായി ആണ് ചില വഴിക്കുന്നത്. കൃഷിയിൽ നഗരസഭ യെ സ്വയം പര്യാപ്ത മാക്കുക എന്നതാണ് ഇതിലൂടെ നഗരസഭ ലക്ഷ്യം വെക്കുന്നത്. എം. ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ NSS വളണ്ടിയർ യൂണിറ്റ് 300 ലെ വിദ്യാർത്ഥികൾ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പിന് നേതൃത്ത്വം നൽകി. നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രഹീം മാരാത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൃഷി ഓഫീസർ ഹണി ഗംഗാദരൻ,മാനവേന്ദ്രൻനാഥ്, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, സി.അബ്ദുന്നാസർ, സുരേഷ് പാറത്തൊടി , ഡോ.മുഹമ്മദലി, ഹമീദ് കുറ്റിപ്പുറം,ഡോ. മുജീബ് റഹമാൻ, നാസർ ഇരിമ്പിളിയം, മുഹമ്മദലി, ഡോ. റിയാസ് , ലത്തീഫ് കുറ്റിപ്പുറം ,ഷുക്കൂർ കുമ്മാളി കഞ്ഞിപ്പുര ,സാലിഹ് വിപി,സയിൻ ബാബു, ഷാഹിന തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർന്മാർ, അയ്യങ്കാളി തൊഴിലാളികൾ, ഹരിതകർമ്മ സേന പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ ,ആശാ വർക്കർമാർ, നാട്ടുകാർ തുടങ്ങിയ വിവിധ മേഖലകളിൽ ഉള്ളവർ പങ്കെടുത്തു….


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!