HomeTravelഗോ ഫസ്റ്റ് ഇന്ത്യയിൽ നിന്നും ദോഹയിലേക്കു സർവീസ് ആരംഭിക്കുന്നു

ഗോ ഫസ്റ്റ് ഇന്ത്യയിൽ നിന്നും ദോഹയിലേക്കു സർവീസ് ആരംഭിക്കുന്നു

go-first

ഗോ ഫസ്റ്റ് ഇന്ത്യയിൽ നിന്നും ദോഹയിലേക്കു സർവീസ് ആരംഭിക്കുന്നു

ദോഹ: ഏറ്റവും ചെലവ് കുറഞ്ഞ ഇന്ത്യൻ കാരിയറായ ഗോ ഫസ്റ്റ് ദോഹയ്ക്കും ഇന്ത്യയിലെ മൂന്ന് നഗരങ്ങൾക്കുമിടയിൽ വിമാന സർവീസ് നടത്താനൊരുങ്ങുന്നു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മുംബൈ, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ഈ മാസം മുതൽ സർവീസ് ഉണ്ടാവുക. മുംബൈയിൽ നിന്ന്, G8 1571 ആഗസ്റ്റ് 5 മുതൽ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. മുംബൈയിൽ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് രാത്രി 9 മണിക്ക് വിമാനം ദോഹയിലെത്തും. ദോഹയിൽ നിന്ന്, G8 4471 ഈ നാല് ദിവസങ്ങളിൽ രാത്രി 10 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 4 മണിക്ക് മുംബൈയിലെത്തും.
go-first
കൊച്ചിയിൽ നിന്ന് G8 1572 ആഗസ്റ്റ് 5 മുതൽ വ്യാഴാഴ്ചയും ശനിയാഴ്ചയും ആഴ്ചയിൽ സർവീസ് നടത്തും. കൊച്ചിയിൽ നിന്ന് രാത്രി 7.45ന് പുറപ്പെടുന്ന വിമാനം രാത്രി 9.30നാണു ദോഹയിലെത്തുക. ദോഹയിൽ നിന്ന് G8 4472 അതേ ദിവസങ്ങളിൽ രാത്രി 10.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.30ന് കൊച്ചിയിലെത്തും. കണ്ണൂരിൽ നിന്ന് G8 1573 ആഗസ്റ്റ് 6 മുതൽ വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടു തവണ സർവീസ് നടത്തും. കണ്ണൂരിൽ നിന്ന് രാത്രി 8 മണിക്ക് പുറപ്പെട്ട് രാത്രി 9.30ന് വിമാനം ദോഹയിലെത്തും. ദോഹയിൽ നിന്ന് G8 4473 അതേ ദിവസങ്ങളിൽ രാത്രി 10.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.15 ന് കണ്ണൂരിലെത്തും. അടുത്തിടെ, എയർ ഇന്ത്യയും ഖത്തറിനും ഇന്ത്യയിലെ നഗരങ്ങൾക്കുമിടയിൽ പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!