HomeNewsGeneralസംരഭകർക്കുള്ള പൊതു ബോധവൽക്കരണ പരിപാടിയുടെ ഒന്നാം ഘട്ടം വളാഞ്ചേരി നഗരസഭയിൽ നടന്നു

സംരഭകർക്കുള്ള പൊതു ബോധവൽക്കരണ പരിപാടിയുടെ ഒന്നാം ഘട്ടം വളാഞ്ചേരി നഗരസഭയിൽ നടന്നു

awareness-valanchery-investors

സംരഭകർക്കുള്ള പൊതു ബോധവൽക്കരണ പരിപാടിയുടെ ഒന്നാം ഘട്ടം വളാഞ്ചേരി നഗരസഭയിൽ നടന്നു

വളാഞ്ചേരി:വളാഞ്ചേരി മുനിസിപ്പാലിറ്റി തല General orientation training ഒന്നാം ഘട്ടം 2022 ജൂൺ 1 ബുധൻ രാവിലെ 10:40 ന് ആരംഭിച്ചു. വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ അഷ്‌റlഫ്‌ അമ്പലത്തിങൾ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ റിയാസ് അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക് വ്യവസായ ഓഫീസർ മുഹമ്മദ് ഫവാസ് P A സ്വാഗതം പറഞ്ഞു. അമ്പത്തി അഞ്ചോളം പേർ പങ്കെടുത്ത പരിപാടിയിൽ സംരംഭകർക്ക് നിലവിലുള്ള സംശയങ്ങളെ കുറിച്ചും പുതിയ സംരംഭ ആശയങ്ങളെ കുറിച്ചും ക്ലാസ്സുകൾ നടന്നു. സംരംഭകത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റി ചർച്ച ചെയ്ത ശില്പശാലയ്ക്ക് കുറ്റിപ്പുറം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ മുഹമ്മദ് ഫവാസ് പി എ ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കൂടാതെ സ൦ര൦ഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയു൦ ചെയതു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വലാസി, കൗൺസിലർ വീരാൻ കുട്ടി, cds chairperson ഷൈനി എന്നിവർ ആശംസകൾ നേർന്നു. തിരൂർ താലൂക്ക് ADIO അബ്ദുൽ സലാം മുഖ്യപ്രഭാഷണം നടത്തി.
awareness-valanchery
പ്രോഗ്രാമിന് വേണ്ടിയുള്ള ഏകോപനങ്ങൾക്ക് intern ജിതിൻ, സിറാജ് എന്നിവർ നേതൃത്വം വഹിച്ചു. ലൈസൻസിനെക്കുറിച്ച് interns മുഹ്സിൻ, സൈനുൽ ആബിദീൻ എന്നിവരും സ്കീം സബ്‌സിഡി എന്നിവയെക്കുറിച്ച് അഞ്ജലി, ജിഷ്ണു എന്നിവരും ideas and മാർക്കറ്റിംഗ് എന്നതിനെ സംബന്ധിച്ച് intern ഭാഗ്യലക്ഷ്മിയും ക്ലാസുകൾ എടുത്തു. വളാഞ്ചേരി മുനിസിപ്പാലിറ്റി വ്യവസായ വാണിജ്യ വകുപ്പ് ഇന്റേണായ അസ്കറലി ശിൽപപശാലയിൽ നന്ദി അറിയിക്കുകയും ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!