HomeNewsEvents40 വർഷത്തിനിപ്പുറം പുനർജനിച്ച് പാണ്ടികശാല ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്

40 വർഷത്തിനിപ്പുറം പുനർജനിച്ച് പാണ്ടികശാല ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്

fsc-pandikasala

40 വർഷത്തിനിപ്പുറം പുനർജനിച്ച് പാണ്ടികശാല ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്

ഏതാണ്ട് 40 വർഷത്തോളം സ്പോർട്സ് രംഗത്തും സാംസ്കാരിക രംഗത്തും നിറഞ്ഞു നിന്നിരുന്ന ഒരു നാടിന്റെ തന്നെ കൂട്ടായ്മയിൽ പ്രവർത്തിച്ചിരുന്ന ഫ്രണ്ട്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് വർഷങ്ങൾക്ക് ശേഷം പുതിയ തലമുറകൾ ഏറ്റെടുത്ത് സജീവമാക്കുകയാണ്. അന്ന് ക്ലബ്ബിന്റെ പരിശീലനത്തിൽ ഫുട്ബാൾ രംഗത്ത് നിരവതി താരങ്ങളെ സൃഷ്ടിച്ചെടുത്തിരുന്നു. സമൂഹത്തിലെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇന്നത്തെ കാലത്തെ സൈബർ കൂട്ടായ്മകളെ വെല്ലുന്ന തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങളായിരുന്നു അന്ന് ക്ലബ്ബ് നടത്തിയിരുന്നത്.
bright-academy
ഏറ്റെടുക്കാൻ ആളില്ലാത്തതും കുടമ്പ ജീവിതം ഭദ്രമാക്കുന്നതിന്ന് അംഗങ്ങളിൽ മിക്കവരും വിദേശത്തു പോയതും ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയായിരുന്നു. പഴയകാല ക്ലബ്ബ് അംഗങ്ങളുടേയും കളിക്കാരുടേയും രക്ഷാകർതൃത്വത്തിലാണ് ക്ലബ്ബ് സജീവമാക്കുന്നത്. ക്ലബ്ബിന്റെ മുൻ കാല ഫുട്ബാൾ താരം പാറക്കൽ ബഷീറിന്റെ അദ്ധ്യക്ഷതയിൽ ക്ലബ്ബിന്റെ ഉദ്ഘാടന കർമ്മം കളത്തിൽ ഇഖ്ബാൽ നിർവ്വഹിച്ചു. ഹമീദ് പാണ്ടികശാല സ്വാഗതം പറഞ്ഞു. അബദുൽ നാഫി മുഖ്യാതിഥിയായിരുന്നു.
fsc-pandikasala
ലോഗോ പ്രകാശനം അഡ്വക്കറ്റ് അബ്ദുൽ ജബ്ബാറും വാർഡ് മെമ്പർ സി ഹമീദും ചേർന്ന് നിർവ്വഹിച്ചു. ഇഖ്‌ബാൽ നീറ്റുകാട്ടിലിനു നൽകി മെമ്പർഷിപ്പ് വിതരണം സിപി രാധാകൃഷ്ണൻ നിർവ്വഹിച്ചു. കൗൺസിലർമാരായ ടി പി അബ്ദുൾ ഗഫൂർ, ഇപി അച്ചുതൻ, കൂടാതെ ടിപി അബ്ദുള്ളക്കുട്ടി, പി ഗണേഷൻ, വിടി രവീന്ദ്രൻ, സൈഫുദ്ദീൻ പാടത്ത്, മുസ്തഫ കെപി, വിപി അബ്ദുൽ അസീസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എഫ്.എസ്.സിയുടെ മുൻകാല പ്രവർത്തകരും കളിക്കാരും വേദിയിൽ സന്നിഹിതരായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് വിപി അബ്ദുൾ ജബ്ബാർ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!