HomeNewsHealthനിപ വൈറസ്: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സൗജന്യ റേഷൻ

നിപ വൈറസ്: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സൗജന്യ റേഷൻ

meeting-nipa

നിപ വൈറസ്: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സൗജന്യ റേഷൻ

മലപ്പുറം: നിപ വൈറസ് ബാധിതരുമായി സമ്പർക്കമുണ്ടായതിന്റെ പേരിൽ വീടുകളിൽകഴിയുന്ന കുടുംബങ്ങൾക്ക് സൗജന്യമായി റേഷൻ വീട്ടിലെത്തിക്കാൻ തീരുമാനം.നിപ വൈറസ് പ്രതിരോധപ്രവർത്തനം ഊർജിതമാക്കാൻ ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരെ ഉൾപ്പെടുത്തിയുള്ള യോഗത്തിലാണ് തീരുമാനം.
തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. നിപ വ്യാപന ഭീതിയുടെയും ഡെങ്കി ഉൾപ്പെടെയുള്ള പകർച്ചപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെയും സാഹചര്യത്തിലായിരുന്നു യോഗം.സർക്കാർ ഫണ്ടുപയോഗിച്ച് തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്തിയ ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ആരോഗ്യവകുപ്പ്, റവന്യുവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും ഉൾപ്പെടുന്ന സോഷ്യൽ ഓഡിറ്റ് കമ്മിറ്റി രൂപവത്കരിച്ചു.
meeting-nipa
ജില്ലയിൽ നിപ ബാധിച്ച് മൂന്നുപേരും ഡെങ്കിമൂലം രണ്ടുപേരും മരിച്ച സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കേണ്ടതുണ്ടെന്ന് കളക്ടർ അമിത് മീണ പറഞ്ഞു.ആശങ്കാജനകമായ സാഹചര്യം നിലവിലില്ലെങ്കിലും മുൻകരുതൽ എന്നനിലയിൽ പൊതുപരിപാടികൾ ഒഴിവാക്കണമെന്ന് ഡി.എം.ഒ ഡോ. കെ. സക്കീന അഭ്യർഥിച്ചു. പൊതുയോഗങ്ങൾ, ഇഫ്ത്താറുകൾ, ഉത്സവങ്ങൾ, രോഗികളെ സന്ദർശിക്കൽ എന്നിവ പരമാവധി ഒഴിവാക്കണം.

മൃഗങ്ങൾ വൈറസ് വാഹകരായതായി ഇതുവരെയും റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെന്നും ഡി.എം.ഒ. വിശദീകരിച്ചു. സ്വകാര്യ ആശുപത്രികളിലുൾപ്പെടെ നിപ വൈറസ് രോഗലക്ഷണങ്ങളുമായെത്തുന്ന രോഗികളെ ഡി.എം.ഒയുടെ നിർദേശപ്രകാരം മാത്രമേ മറ്റിടങ്ങളിലേക്കു മാറ്റാൻപാടുള്ളൂ. ഇത്തരം രോഗികളെ കൊണ്ടുപോകുന്നതിനായി അഞ്ച് ആംബുലൻസുകളും പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവർമാരും ജില്ലയിലുണ്ടാകും. ആശുപത്രികളിലെ മുഴുവൻ ജീവനക്കാരും ആരോഗ്യവകുപ്പ് നിർദേശിച്ച സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ, നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുൺ, ജില്ലാപഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോൻ, ഡെപ്യൂട്ടി ഡി.എം.ഒ പ്രകാശ്, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രാജു തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!