HomeNewsPoliticsവി പി സാനുവിന് പിന്തുണയുമായി മുൻ കെഎസ‌് യു നേതാവ്

വി പി സാനുവിന് പിന്തുണയുമായി മുൻ കെഎസ‌് യു നേതാവ്

jazla

വി പി സാനുവിന് പിന്തുണയുമായി മുൻ കെഎസ‌് യു നേതാവ്

മലപ്പുറം: മലപ്പുറം ലോക്സുഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി പി സാനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ കെ.എസ‌്.യു നേതാവിന്റെ ഫെയ്സ‌ ബുക്ക് പോസ്റ്റ. കെ.എസ്.യു മുൻ ജില്ലാ കമ്മിറ്റിയംഗം ജസ്ല മാടശേരിയാണ് ‘സാനു പ്രതീക്ഷയാണ്, മാറ്റമാകുമെന്ന് കരുതുന്നു’ എന്നുപറഞ്ഞ് പിന്തുണ അറിയിച്ചത്‌. നേരത്തെ കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകൻ ശുഹൈബിന്റെ ഓര്മ്മകകളെ മോശപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ടതിന് അന്വേഷണവിധേയമായി ഇവരെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. പ്രതിഷേധം വ്യാപകമായതോടെ ‘രാഷ്ട്രീയം എന്നാല്‍ ആദര്ശകങ്ങളുടെ പോരാട്ടമാണ്, ആയുധങ്ങള്‍ എടുത്തുള്ള യുദ്ധമല്ല. ശുഹൈബിന്റെ ചലനമറ്റ ശരീരം കണ്ട വേദനയില്‍ ഞാൻ രാഷ്ട്രീയപ്രവര്ത്തദനത്തെപോലും കുറെ നേരത്തേക്ക് വെറുത്തുപോയി‘ എന്നാണ് ആ പോസ്റ്റിന് വിശദീകരണവുമായി ജസ്ല രംഗത്തെത്തിയത്.
jazla-expel
തോറ്റാലും ജയിച്ചാലും മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്തന്ന ലീഗിന്ശ കുട പിടിക്കുന്നതിനേക്കാൾ സന്തോഷമുണ്ട്. കോണി വഴി കേറിയാൽ സ്വർഗം കിട്ടില്ല എന്ന് തിരിച്ചറിവുള്ള പുതുതലമുറയെങ്കിലും മാറി ചിന്തിക്കട്ടെ എന്നും സാനുവിനെ അനുകൂലിക്കുന്ന പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന് ലീഗ് അനുകൂലികൾക്കിടയിൽ നിന്ന് പ്രതികരണങ്ങൾ ഉയർന്ന് തുടങ്ങിയപ്പോൾ വിശദീകരണങ്ങളുമായി ജസ്ല വീഡിയോ ലൈവിലെത്തി. ഒരു മാറ്റം ആഗ്രഹിക്കുന്നതിനാലാണ്ൈ പോസ്റ്റന ഇട്ടതെന്നും ഭൂരിഭാഗം ചെറുപ്പക്കാരും ആഗ്രഹിക്കുന്ന ആശയംതന്നെയാണ് മനസ്സിൽ തോന്നിയപ്പോൾ തുറന്നുപറഞ്ഞതെന്നും ജസ‌ംതല വ്യക്തമാക്കി. ‘‘ലീഗുകാരടക്കം ഒരുപാടു പേർ ഈ മാറ്റം ആഗ്രഹിക്കുന്നുണ്ട്ഗ. ആന്തരികമോ ബാഹ്യമോ ആയ ഒരു മാറ്റം, പുതിയ ചിന്തകളുടെ ശബ്ദം മലപ്പുറത്തുനിന്ന്മ കേൾക്കാറില്ല. ഒരുപാട്ട വിപ്ലവ പോരാട്ടങ്ങളിലൂടെ കടന്നുവന്ന യുവാവാണ് സാനു. ഒരുപാട്‌ മാറ്റത്തിനായി ശബ്ദിച്ച വ്യക്തി. കാലാകാലങ്ങളായി നിലനിൽക്കുന്നതിൽനിന്ന് ഒരു മാറ്റം പ്രതീക്ഷിക്കുന്നു. മുസ്ലിംലീഗ്ഒ എത്രത്തോളം സ്ത്രീ വിരുദ്ധമാണെന്നത്പ നേരിട്ടറിഞ്ഞ വ്യക്തികൂടിയാണ്‌ താനെന്നും ഇവർ പറയുന്നു.

സ്ത്രീ വിരുദ്ധ വാക്കുകൾ ലീഗിന്റെ ഭാഗത്തുനിന്ന്ര ഒരുപാട്‌ കേൾക്കേണ്ടിവന്നിട്ടുണ്ട്്. സ്ത്രീ വിരുദ്ധത ഒരു പാർടിക്ക്ക ചേർന്ന കാര്യമല്ല. ലിംഗവിവേചനം ഒരു പാർടിയിൽ നിലനിൽക്കുന്നു എന്നത്ഒ പുച്ഛമുണ്ടാക്കുന്നതാണെന്നും ജസ്ല പറഞ്ഞു. ഇത്രയുംകാലം മലപ്പുറത്ത് പ്രധാന പാർടിയായി നിന്ന മുസ്ലിംലീഗ്ു എന്ത് വികസനം കൊണ്ടുവന്നുവെന്നും ജ‌സ‌്ലല ചോദിക്കുന്നു. കാലാകാലങ്ങളായി ഒരു ആശയഗതിയുമായി പോകുന്നു. മനോഘടനയിൽപോലും കാലോചിതമായ ഒരു മാറ്റവുമില്ലാത്ത പാർടിയാണത്‌. പുതിയ തലമുറ മാറ്റം ആഗ്രഹിക്കുന്നുണ്ട്യ. പുതിയ ചിന്തയും സർഗാത്മകതയും ആശയങ്ങളുമായി വന്ന വ്യക്തി എന്നതിനാലാണ് സാനുവിന് പിന്തുണ. ഇന്ത്യയെ ഫാസിസത്തിൽനിന്ന് തൂത്തെറിയണമെന്നും രാഹുലിനെ പിന്തുണയ്ക്കു ന്നുവെന്നും വീഡിയോ ലൈവിൽ വ്യക്തമാക്കുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!