HomeNewsCrimeBribeകൈക്കൂലി കേസിൽ തിരുനാവായ ഗ്രാമപ്പഞ്ചായത്ത് മുൻ അസി. എൻജിനീയർക്ക് നാല‌് വർഷം തടവും പിഴയും

കൈക്കൂലി കേസിൽ തിരുനാവായ ഗ്രാമപ്പഞ്ചായത്ത് മുൻ അസി. എൻജിനീയർക്ക് നാല‌് വർഷം തടവും പിഴയും

cuff

കൈക്കൂലി കേസിൽ തിരുനാവായ ഗ്രാമപ്പഞ്ചായത്ത് മുൻ അസി. എൻജിനീയർക്ക് നാല‌് വർഷം തടവും പിഴയും

മലപ്പുറം: മുടങ്ങിക്കിടന്ന തിരുനാവായ ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിലെ പുനർനിർമാണപ്രവൃത്തികൾക്ക് വർക്ക് ഓർഡർ നൽകുന്നതിന് കോൺട്രാക്ടറിൽനിന്ന് കൈക്കൂലിവാങ്ങിയ കേസിൽ മുൻ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് നാലുവർഷം കഠിനതടവും 50,000രൂപ പിഴയും. കോഴിക്കോട് വിജിലൻസ് കോടതിയുടേതാണ‌് വിധി.
cuff
തിരുന്നാവായ പഞ്ചായത്ത‌് അസി. എൻജിനിയറായിരുന്ന എറണാകുളം പിറവം സ്വദേശിയായ ഇ ടി രാജപ്പനെയാണ് ശിക്ഷിച്ചത‌്. 2006ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുന്നാവായ ബസ് സ്റ്റാന്‍ഡ് മുടങ്ങി കിടന്നിരുന്ന
പുനർനിർമാണ പ്രവൃത്തികൾക്ക് വർക്ക് ഓർഡർ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി നൽകണമെന്ന് കരാറുകാരനായ കായൽ മഠത്തിൽ മൊയ്തീനോട് രാജപ്പൻ ആവശ്യപ്പെട്ടു. കരാറുകാരൻ വിജിലൻസിൽ വിവരമറിയിക്കുകയും വിജിലൻസ് സംഘം കെണിയൊരുക്കുകയും ചെയ്യുകയായിരുന്നു. 2006 നവംബർ 14നാണ‌് രാജപ്പനെ അറസ്റ്റു ചെയ‌്തത‌്.
bright-Academy
അഴിമതി നിരോധന നിയമം സെക്ഷൻ 7, 13 (2), 13 (1), (ഡി) വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഓരോ വകുപ്പിനും രണ്ട‌് വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. തടവ‌് ഒന്നിച്ചനുഭവിച്ചാൽ മതി. മലപ്പുറം വിജിലൻസ് ഇൻസ്പെക്ടർമാരായിരുന്ന പി ബി രാജീവ്, പി എം പ്രദീപ് എന്നിവരാണ് കേസ് അന്വേഷിച്ചത്. വിജിലൻസ് ഡിവൈഎസ്പി അബ്ദുൾ റഷീദ് കുറ്റപത്രം സമർപ്പിച്ചു . പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി പി സൂരജ് ഹാജരായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!