HomeNewsEducationകുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ ചരിത്ര രേഖ ഫോറം വിതരണോത്ഘാടനം ചെയ്തു

കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ ചരിത്ര രേഖ ഫോറം വിതരണോത്ഘാടനം ചെയ്തു

survey-form

കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ ചരിത്ര രേഖ ഫോറം വിതരണോത്ഘാടനം ചെയ്തു

വളാഞ്ചേരി: സാമൂഹ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷൻ പുരാരേഖ വകുപ്പുമായി ചേർന്ന് നടത്തുന്ന ചരിത്ര രേഖ സർവ്വേ ഫോറം വിതരണം വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ എം. ഷാഹിന ടീച്ചർ സർവ്വേയുടെ ഫോറം വിതരണം ഹയർ സെക്കന്ററി പഠിതാവ് പി ഇസ്മായിലിനു നൽകി നിർവഹിച്ചു.
ഇനിയും കണ്ടെത്താത്ത നിരവധി ചരിത്രസ്മാരകങ്ങളും രേഖകളും കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് ഇത്തരം ഒരു സർവ്വേ. താളിയോല രേഖകൾ, അച്ചടിക്കപെട്ട അപൂർവ്വ പുസ്തകങ്ങൾ, 25 വരഷത്തിലധികം പഴക്കമുള്ള പേപ്പറുകൾ, മാഗസിനുകൾ, മുള, ചെമ്പ് തകിട്, തുകൽ, തുണി, പാത്രം, പുരാവസ്തുക്കൾ, പഴയ കാല വീട്ടുപകരണങ്ങൾ അടക്കം വെളിച്ചം കാണാത്ത നിരവധി ചരിത്ര ശേഷിപ്പുകൾ സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലുണ്ട്. ഇവയെ കുറിച് കൃത്യമായ വിവരം പുരാ രേഖ വകുപ്പിന് ലഭ്യമല്ല. ഇത്തരം ശേഷിപ്പുകളും രേഖകളും സർവേയിലൂടെ കണ്ടെത്തുകയാണ് ലക്‌ഷ്യം.
shahina-teacher
ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർ സെക്കന്ററി തുല്യത പഠിതാക്കളാണ് സർവ്വേ നടത്തുക. ഓരോ പഠിതാവും ഒരു രേഖയെങ്കിലും കണ്ടെത്തണം. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു അധ്യക്ഷനായിരുന്നു. തുല്യത അധ്യാപകരായ എം. പി ഇബ്രാഹിം മാസ്റ്റർ, കെ ഹൈറുന്നിസ പ്രേരക്മാരായ , കെ പ്രിയ, ടി പി സുജിത, കെ പി സാജിത, യു വസന്ത, ക്ലാസ് ലീഡർമാരായ എം ബഷീർ, സി വിജയൻ, കെ അനീഷ്, എം നൗഷാദ് തുടങ്ങിയവർ സംസാരിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!