HomeNewsFoodവാഹനങ്ങളില്‍ നടത്തുന്ന ബിരിയാണി കച്ചവടം തടയാൻ ‘ഓപറേഷൻ ദമ്മു’മായി ഭക്ഷ്യ സുരക്ഷാ വകുപ്പ്‌

വാഹനങ്ങളില്‍ നടത്തുന്ന ബിരിയാണി കച്ചവടം തടയാൻ ‘ഓപറേഷൻ ദമ്മു’മായി ഭക്ഷ്യ സുരക്ഷാ വകുപ്പ്‌

illegal-biryani

വാഹനങ്ങളില്‍ നടത്തുന്ന ബിരിയാണി കച്ചവടം തടയാൻ ‘ഓപറേഷൻ ദമ്മു’മായി ഭക്ഷ്യ സുരക്ഷാ വകുപ്പ്‌

മലപ്പുറം: ജില്ലയിൽ വഴിയോരങ്ങളിൽ വാഹനങ്ങളില്‍ നടത്തുന്ന ബിരിയാണി കച്ചവടം തടയാൻ ‘ഓപറേഷൻ ദമ്മു’മായി ഭക്ഷ്യ സുരക്ഷാ വകുപ്പ്‌. ജില്ലയിൽ ദേശീയപാത അടക്കമുള്ള റോഡുകളുടെ ഇരുവശങ്ങളിലും ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും കോവിഡ്‌ 19 മാനദണ്ഡങ്ങൾ പാലിക്കാതെയും ഭക്ഷ്യവസ്‌തുക്കൾ വിൽപ്പന നടത്തുന്നു എന്ന പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ്‌ പരിശോധന.
illegal-biryani
ഇത്തരം സ്ഥലങ്ങളിൽ വിതരണം നടത്തുന്ന ബിരിയാണി, കുടിവെള്ളം, മറ്റു ഭക്ഷ്യവസ്‌തുക്കൾ എന്നിവയുടെ സാമ്പിൾ ശേഖരിച്ച്‌ പരിശോധനക്കായി കോഴിക്കോട്‌ റീജണൽ അനലിറ്റിക്കൽ ലാബിലേക്ക്‌ അയയ്‌ക്കുമെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും മലപ്പുറം ഭക്ഷ്യസുരക്ഷാ അസി. കമീഷണർ ജി അയശ്രീ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!