HomeNewsNRIഫ്ലൈ ദുബായ് തിരുവനന്തപുരം വിട്ടു; ഇനി കരിപ്പൂരിൽ

ഫ്ലൈ ദുബായ് തിരുവനന്തപുരം വിട്ടു; ഇനി കരിപ്പൂരിൽ

flydubai

ഫ്ലൈ ദുബായ് തിരുവനന്തപുരം വിട്ടു; ഇനി കരിപ്പൂരിൽ

തി​രു​വ​ന​ന്ത​പു​രം​:​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ളം​ ​സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ​ ​ന​ട​പ​ടി​ ​തു​ട​ങ്ങി​യ​തി​നു​ ​പി​ന്നാ​ലെ​ ​ദു​ബാ​യ് ​സ​ർ​ക്കാ​രി​ന്റെ​ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ബ​ഡ്‌​ജ​റ്റ് ​എ​യ​ർ​ലൈ​ൻ,​ ​ഫ്ലൈ​ ​ദു​ബാ​യ് തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്നു​ള്ള​ ​സ​ർ​വീ​സു​ക​ൾ​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​ശ​നി​യാ​ഴ്ച​ ​മു​ത​ൽ​ ​ഫ്ലൈ​ ​ദു​ബാ​യി​യു​ടെ​ ​സ​ർ​വീ​സു​ക​ൾ​ ​ക​രി​പ്പൂ​രി​ലേ​ക്ക് ​മാ​റ്റു​ക​യാ​ണ്.​ വ​ഴു​ത​ക്കാ​ട്ടെ​ ​സി​റ്റി​ ​ഓ​ഫീ​സും​ ​എ​യ​ർ​പോ​ർ​ട്ട് ​ഓ​ഫീ​സും​ ​അ​ട​ച്ചു​പൂ​ട്ടി​ ​ജീ​വ​ന​ക്കാ​രെ​ ​ക​രി​പ്പൂ​രി​ലേ​ക്ക് ​മാ​റ്റും.​ 21​ന് ​ശേ​ഷ​മു​ള്ള​ ​ബു​ക്കിം​ഗു​ക​ൾ​ ​എ​മി​റേ​റ്റ്സി​ന് ​കൈ​മാ​റാ​നാ​ണ് ​തീ​രു​മാ​നം.​ ​ഫ്ലൈ​ ​ദു​ബാ​യി​യു​ടെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​പ്ര​വ​ർത്ത​നം​ ​പൂ​ർ​ണ​മാ​യി​ ​അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ​ദു​ബാ​യ് ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​തീ​രു​മാ​നം.
flydubai
ദു​ബാ​യി​ലേ​ക്കും​ തി​രി​ച്ചും​ ​ആ​ഴ്ച​യി​ൽ​ ​മൂ​ന്ന് ​വീ​തം​ ​സ​ർ​വീ​സു​ക​ളാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​ഇ​വ​യെ​ല്ലാം​ ​ക​രി​പ്പൂ​രി​ലേ​ക്ക് ​മാ​റ്റു​ക​യാ​ണ്.​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​നി​ര​ക്കി​ൽ​ ​ഗ​ൾ​ഫി​ലേ​ക്ക് ​പ​റ​ക്കാ​നു​ള്ള​ ​സൗ​ക​ര്യ​മാ​ണ് ​ഇ​ല്ലാ​താ​യ​ത്.​ ​ദു​ബാ​യി​ൽ​ ​നി​ന്ന് 90​ ​ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ​ആ​ഴ്ച​യി​ൽ​ 1400​ ​സ​ർ​വീ​സു​ക​ളു​ണ്ട് ​ഫ്ലൈ​ദു​ബാ​യി​ക്ക്.​ ​ആ​ഫ്രി​ക്ക​യി​ലേ​ക്കും​ ​യൂ​റോ​പ്പി​ലേ​ക്കും​ ​മ​ദ്ധ്യേ​ഷ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മെ​ല്ലാം​ ​ദു​ബാ​യി​ൽ​ ​നി​ന്ന് ​ഫ്ലൈ​ ​ദു​ബാ​യ് ​പ​റ​ക്കു​ന്നു​ണ്ട്.​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ​ഈ ​ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ​ഫ്ലൈ​ ​ദു​ബാ​യ് ​ബു​ക്കിം​ഗ് ​സ്വീ​ക​രി​ച്ചി​രു​ന്നു.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​പ്ര​വ​ർ​ത്ത​നം​ ​അ​വ​സാ​നി​പ്പി​ക്കു​ന്ന​തോ​ടെ​ ​ഈ​ ​സൗ​ക​ര്യ​വും​ ​ഇ​ല്ലാ​താ​യി.​ ​ഫ്ലൈ​ ​ദു​ബാ​യി​ക്ക് ​പ​ക​രം​ ​വ​രു​ന്ന​ ​എ​മി​റേ​റ്റ്സി​ന്റെ​ ​സേ​വ​നം​ ​മി​ക​ച്ച​താ​ണെ​ങ്കി​ലും​ ​നി​ര​ക്ക് ​വ​ള​രെ​ ​കൂ​ടു​ത​ലാ​ണ്.​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​പ്ര​വാ​സി​ക​ൾ​ക്ക് ​ഇ​ത് ​താ​ങ്ങാ​നാ​വി​ല്ല.
flydubai
ഫെ​ബ്രു​വ​രി​ 28​ ​മു​ത​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ​ ​വി​ക​സ​നം,​ ​ന​ട​ത്തി​പ്പ്,​ ​മേ​ൽ​നോ​ട്ടം​ ​എ​ന്നി​വ​ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നാ​ണ് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​തീ​രു​മാ​നം.​ 50 വർഷത്തേക്ക് ​വി​മാ​ന​ത്താ​വ​ളം​ ​പാ​ട്ട​ത്തി​ന് ​ന​ൽ​കും.​ ​അ​തോ​ടെ​ ​വി​മാ​ന​ ​സ​ർ​വീ​സു​ക​ളു​ടെ​ നി​യ​ന്ത്ര​ണ​മൊ​ഴി​കെ​ ​എ​ല്ലാം​ ​വി​മാ​ന​ത്താ​വ​ള​ ​അ​തോ​റി​ട്ടി​ക്ക് ​ന​ഷ്‌​ട​മാ​വും. വി​ദേ​ശ​ക​മ്പ​നി​ക​ൾ​ക്ക് ​ഇ​ന്ത്യ​ൻ​ ​ക​മ്പ​നി​ക​ളു​മാ​യി​ ​ചേ​ർ​ന്ന് ​ക​ൺ​സോ​ർ​ഷ്യ​മു​ണ്ടാ​ക്കി​ ​പാ​ട്ടം​ ​ഏ​റ്റെ​ടു​ക്കാ​മെ​ന്നും​ ​പൊ​തു​-​സ്വ​കാ​ര്യ​ ​പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ​ ​ലോ​കോ​ത്ത​ര​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കു​മെ​ന്നു​മാ​ണ് ​കേ​ന്ദ്ര​നി​ല​പാ​ട്.​ ​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ന് ​യാ​ത്ര​ക്കാ​രി​ൽ​ ​നി​ന്ന് ​യൂ​സ​ർ​ഫീ​സ് ​വാ​ങ്ങാം.​ ​രാ​ജ്യാ​ന്ത​ര​ ​ടെ​ർ​മി​ന​ലി​ലെ​ ​യൂ​സ​ർ​ഫീ​സ് 575​ ​രൂ​പ​യി​ൽ​ ​നി​ന്ന് 950​ ​രൂ​പ​യാ​യി​ ​അ​ടു​ത്തി​ടെ​ ​വ​ർ​ദ്ധി​പ്പി​ച്ചി​രു​ന്നു.​ ​ആ​ഭ്യ​ന്ത​ര​ ​യാ​ത്ര​ക്കാ​ർ​ക്കും​ ​ഇ​താ​ദ്യ​മാ​യി​ 450​ ​രൂ​പ​ ​യൂ​സ​ർ​ഫീ​സ് ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​പ്ര​തി​വ​ർ​ഷം​ ​നാ​ലു​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യും​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ 2021​ൽ​ ​രാ​ജ്യാ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ 1069​ ​രൂ​പ​യും​ ​ആ​ഭ്യ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ 506​ ​രൂ​പ​യു​മാ​കും​ ​യൂ​സ​ർ​ഫീ​സ്.​ ​സ്വ​കാ​ര്യ​വ​ത്ക​ര​ണം​ വ​രു​ന്ന​തോ​ടെ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​യൂ​സ​ർ​ഫീ​സ് ​കു​ത്ത​നെ​ ​ഉ​യ​രു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്.​ ​യൂ​സ​ർ​ഫീ​സ് ​കൂ​ടി​യാ​ൽ​ ​കു​റ​ഞ്ഞ​ ​നി​ര​ക്കി​ലു​ള്ള​ ​സ​ർ​വീ​സ് ​ഫ്ലൈ​ദു​ബാ​യി​ക്ക് ​അ​സാ​ദ്ധ്യ​മാ​യി​ ​മാ​റും.​ ​ട്രാ​ഫി​ക് ​ക​ൺ​ട്രോ​ൾ,​ ​വി​മാ​ന​ ​പാ​ർ​ക്കിം​ഗ്,​ ​ലാ​ൻ​ഡിം​ഗ് ​ഫീ​സ്,​ ​റൂ​ട്ട് ​നാ​വി​ഗേ​ഷ​ൻ​ ​എ​ന്നീ​യി​ന​ത്തി​ൽ​ ​ന​ൽ​കേ​ണ്ട​ ​തു​ക​യും​ ​വ​ർ​ദ്ധി​ക്കാ​നി​ട​യു​ണ്ട്.​ ​ഇ​തു​കൂ​ടി​ ​മു​ന്നി​ൽ​ ​ക​ണ്ടാ​ണ് ​ഫ്ലൈ​ദു​ബാ​യ് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സ​ർ​വീ​സു​ക​ൾ​ ​ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് ​സൂ​ച​ന.
flydubai
60​ ​അ​റൈ​വ​ൽ,​ 60​ ​ഡി​പ്പാ​ർ​ച്ച​ർ​ ​എ​ന്നി​ങ്ങ​നെ​ 120​ ​എ​യ​ർ​മൂ​വ്‌​മെ​ന്റു​ക​ളാ​ണ് ​നി​ത്യേ​ന​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള​ത്.​ 19​ ​വി​മാ​ന​ക്ക​മ്പ​നി​ക​ളാ​ണ് ​ഇ​പ്പോ​ൾ​ ​ആ​ഭ്യ​ന്ത​ര,​ ​അ​ന്താ​രാ​ഷ്ട്ര​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ത്.​ വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ​ ​എ​ണ്ണം​ 29000​ൽ​ ​നി​ന്ന് 34000​ ​ആ​യി​ ​ഉ​യ​ർ​ന്നി​ട്ടു​മു​ണ്ട്.
flydubai
പാ​ട്ട​ത്തി​നു​ ​ന​ൽ​കു​ന്ന​തോ​ടെ​ സ്വ​കാ​ര്യ​പ​ങ്കാ​ളി​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​കൂ​ടു​ത​ൽ​ ​വി​മാ​ന​ക്ക​മ്പ​നി​ക​ളെ​ ​ഇ​വി​ടേ​ക്ക് ​ആ​ക​ർ​ഷി​ക്കാ​മെ​ന്നും​ ​യാ​ത്ര​ക്കാ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടു​മെ​ന്നും​ ​അ​വ​ർ​ക്ക് ​ലോ​കോ​ത്ത​ര​ ​സൗ​ക​ര്യ​ങ്ങ​ൾ​ സ​ജ്ജ​മാ​ക്കു​മെ​ന്നു​മാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​വി​ശ​ദീ​ക​ര​ണം.​​ഇ​തി​നി​ടെയാണ് ​ഫ്ലൈ​ ​ദു​ബാ​യ് ​തി​രു​വ​ന​ന്ത​പു​രം​ ​വി​ട്ട​ത്.​ ​ഇ​പ്പോ​ൾ​ ​തി​രു​വ​ന​ന്ത​പു​രം​ വി​മാ​ന​ത്താ​വ​ളം​ 363​ ​കോ​ടി​ ​വ​രു​മാ​ന​വും​ 169​ ​കോ​ടി​ ​ലാ​ഭ​വു​മു​ണ്ടാ​ക്കു​ന്നു​ണ്ട്.​ ക​രി​പ്പൂ​രി​ൽ​ ​നി​ന്ന് ​പ്ര​തി​ദി​ന​ ​സ​ർ​വീ​സു​ക​ളാവും​ ഫ്ലൈ​ദു​ബാ​യ് ​ന​ട​ത്തു​ക.
flydubai
എ​മി​റേ​റ്റ്സു​മാ​യി​ കോ​ഡ് ​ഷെ​യ​റിം​ഗ് ​ഉ​ള്ള​തി​നാ​ൽ​ ​ആ​റ് ​ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി​ ​വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​ ​എ​മി​റേ​​​റ്റ്‌​സി​ന്റെ​ ​രാ​ജ്യാ​ന്ത​ര​ ​സേ​വ​ന​ ​ശൃം​ഖ​ല​ ​ഫ്‌​ളൈ​ ​ദു​ബാ​യി​യു​ടെ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വു​മാ​യി​രു​ന്നു.​ 58​ ​ബോ​യിം​ഗ് ​–737​ ​വി​മാ​ന​ങ്ങ​ളു​മാ​യി​ 95​ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണു​ ​ഫ്ലൈ​ ദു​ബാ​യ് ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ത്.​ എ​മി​റേ​റ്റ്സു​മാ​യി​ ​ചേ​ർ​ന്ന് 2022​ഓ​ടെ,​ 380​ ​വി​മാ​ന​ങ്ങ​ൾ​ ​വ​ഴി​ 240​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​സ​ർ​വീ​സ് ​ന​ട​ത്താ​ൻ​ ​ഫ്ലൈ​ദു​ബാ​യ് ​പ​ദ്ധ​തി​യി​ട്ടി​രി​ക്കെ​യാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്നു​ള്ള​ ​പി​ന്മാ​റ്റം.
സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ വി​മാ​നം
ഏ​റ്റ​വും​ ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​കു​റ​വു​ള്ള​ ഫ്ലൈ​ ​ദു​ബാ​യ് ​സാ​ധാ​ര​ണ​ക്കാ​ർ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​വി​മാ​ന​ ​സ​ർ​വീ​സാ​യി​രു​ന്നു.​ ​ദു​ബാ​യി​ൽ​ ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് 290​ ​ദി​ർ​ഹം​ ​(5,556​ ​രൂ​പ​)​ ​നി​ര​ക്കി​ൽ​ ​ന​വം​ബ​ർ​ ​അ​വ​സാ​നം​ ​വ​രെ​ ​ടി​ക്ക​റ്റ് ​ന​ൽ​കി​യി​രു​ന്നു.​ ​ബി​സി​ന​സ് ​ക്ലാ​സി​ലും​ 10​ ​ശ​ത​മാ​നം​ ​ഇ​ള​വ് ​ന​ൽ​കി.​ ഇ​ന്ത്യ​യി​ലേ​ക്ക് ​കൂ​ടു​ത​ൽ​ ​വി​മാ​ന​ ​സ​ർ​വീ​സ് ​അ​നു​വ​ദി​ച്ചാ​ൽ​ ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​ഇ​നി​യും​ ​കു​റ​യ്ക്കാ​മെ​ന്ന് ​ഫ്ലൈ​ ​ദു​ബാ​യ് ​വാ​ഗ്ദാ​നം​ ​ചെ​യ്തി​രു​ന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!