HomeNewsCrimeസദാചാര ഗുണ്ട ചമഞ്ഞ് അധിക്ഷേപം; 5 പേർ പിടിയിൽ

സദാചാര ഗുണ്ട ചമഞ്ഞ് അധിക്ഷേപം; 5 പേർ പിടിയിൽ

kilinskode-live

സദാചാര ഗുണ്ട ചമഞ്ഞ് അധിക്ഷേപം; 5 പേർ പിടിയിൽ

വേങ്ങര: സദാചാര ഗുണ്ട ചമഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിൽ കോളേജ് വിദ്യാർഥിനികൾക്കെതിരെ അപവാദ പ്രചാരണം നടത്തിയ അഞ്ചുപേർ പിടിയിൽ.

കണ്ണമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മേമ്മാട്ടുപാറ സ്വദേശി പുള്ളാട്ട് ഷംസു, കിളിനക്കോട് സ്വദേശികളായ അബ്ദുൽ ഗഫൂർ, സാദിഖ്, ലുഖ്മാൻ, ഹൈദരാലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് വേങ്ങര എസ്ഐ സംഗീത് പുനത്തിൽ പറഞ്ഞു.
kilinskode-live
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കൂട്ടുകാരിയുടെ കിളിനക്കോടുള്ള വീട്ടിൽ കല്യാണത്തിനുവന്ന വിദ്യാർഥിനികൾ കൂട്ടുകാരോടൊത്ത് സെൽഫി എടുക്കുന്നതുകണ്ട യൂത്ത് ലീഗ് നേതാവ് കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ശബ്ദസന്ദേശം പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് മറ്റുള്ളവരും പെൺകുട്ടികൾക്കെതിരെ അധിക്ഷേപം നടത്തി.

പെൺകുട്ടികൾ വേങ്ങര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് ഐപിസി 143, 147, 149, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതികൾക്ക്7 സ്റ്റേഷനിൽനിന്ന് ജാമ്യം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!