HomeNewsInitiativesDonationഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി

ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി

fire-wings-phone-edayur

ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി

എടയൂർ:ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത വിദ്യാർത്ഥിക്ക് ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി മൊബൈൽ ഫോൺ നൽകി. ചടങ്ങിന്റെ ഉദ്ഘാടനവും മൊബൈൽ ഫോൺ കൈമാറ്റ ചടങ്ങും മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് നിർവഹിച്ചു. ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈററി പ്രസിഡന്റ് പി അബ്‌ദുൾ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
fire-wings-phone-edayur
ജനറൽ സെക്രട്ടറി ഡോ: എം. പി ഷാഹുൽ ഹമീദ്, ശംസുദ്ധീൻ പി, നിഷാന്ത്, മൻസൂർ കെ. പി, മുസ്തഫ, രഞ്ജിത്ത്, ഇർഷാദ്, റഷീദ് പി, മുർഷിദ് പി, ഹുസൈൻ പി. എം എന്നിവർ പങ്കെടുത്തു. 100 രൂപ ചലഞ്ചിലൂടെയാണ് ഫോണിനുള്ള ഫണ്ട് കണ്ടെത്തിയത്. ട്രഷറർ പി ഫൈസൽ, ശംസുദ്ധീൻ, ഫസൽ തങ്ങൾ, ഷബീർ, മുർഷിദ് എം. പി, ഷാഫി പി, നജ്മുദ്ധീൻ, ജെംഷീർ പി, ഡെലിൻ കുറ്റിപ്പുറം എന്നിവർ ഫണ്ട് കളക്ഷന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!