HomeNewsGeneralകുറ്റിപ്പുറം ബ്ലോക്കിലെ ലൈഫ് കുടുംബസംഗമവും അദാലത്തും വളാഞ്ചേരിയിൽ നടന്നു

കുറ്റിപ്പുറം ബ്ലോക്കിലെ ലൈഫ് കുടുംബസംഗമവും അദാലത്തും വളാഞ്ചേരിയിൽ നടന്നു

life-mission-famiy-meet

കുറ്റിപ്പുറം ബ്ലോക്കിലെ ലൈഫ് കുടുംബസംഗമവും അദാലത്തും വളാഞ്ചേരിയിൽ നടന്നു

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്കില്‍ ലൈഫ് ഭവന പദ്ധതിപ്രകാരം വീടുനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ജനുവരി. 6 ന് കുറ്റിപ്പുറം ബ്ലോക്ക് അങ്കണത്തില്‍ നടന്നു. സംഗമത്തില്‍ ലൈഫ് -പി.എം.എ.വൈ. പദ്ധതികള്‍ പ്രകാരം വീടുകള്‍ ലഭിച്ച 334 കുടുംബങ്ങള്‍ പങ്കെടുക്കുത്തു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ലൈഫ് ഭവന നിര്‍മ്മാണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകളെയും നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും ആദരിക്കുകയും വിവിധ പഞ്ചായത്തുകളില്‍ ലൈഫ് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ദാനവും എല്‍.എ.എ നിര്‍വ്വഹിച്ചു.
life-mission-famiy-meet
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജിത സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്‍റ് ആതവനാട് മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ അനിതാ നായര്‍, കെ.കെ.രാജീവ്, ഫസീന മുഹമ്മദ് കുട്ടി, റജുല, വി. മധുസൂദനന്‍, എന്‍. മൊയ്തീന്‍കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.എം.സുഹറ, ദാരദ്ര്യ ലഘൂകരണവിഭാഗം പ്രൊജക്റ്റ ഡയറക്ടര്‍ പ്രീതി മേനോന്‍, എ.ഡി.സി. (ജനറല്‍) ബൈജു, പെര്‍ഫോമന്‍സ് ഓഡിറ്റ് സീനിയര്‍ സുപ്രണ്ട് പി.കെ. ഖാലിദ്, ബ്ലോക്ക് വൈ. പ്രസിഡന്‍റ് ശ്രീമതി. ഷംല പി.ടി, സ്റ്റാന്‍റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍മാരായ എ.പി. സബാഹ്, ഫസീല ടീച്ചര്‍, ഖദീജ പാറൊളി, ബ്ലോക്ക് മെമ്പര്‍മാരായ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, അബ്ദു തൈക്കാടന്‍, ആയിഷ, കെ. സഫിയ, പരീത് കരേക്കാട്, മാണിക്യന്‍, മൊയ്തു എടയൂര്‍, കെ.ടി സിദ്ദീഖ്, റസീന ടി.കെ, കെ.കെ.രഹ്ന, സിനോബിയ തുടങ്ങിയവര്‍ ആശംകളര്‍പ്പിച്ചു സംസാരിച്ചു. രജീഷ് ടി.എസ്. (എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഹൗസിംഗ്) നന്ദി രേഖപ്പെടുത്തി.
life-mission-famiy-meet
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആതവനാട്, എടയൂര്‍, മാറാക്കര, കുറ്റിപ്പുറം, ഇരിമ്പിളിയം, കല്‍പകഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളിലായി 43 വീടുകള്‍ക്ക് ലൈഫ് ആദ്യഘട്ടത്തിലും 224 വീടുകള്‍ക്ക് ഫൈല് രണ്ടാം ഘട്ടത്തിലും 67 വീടുകള്‍ക്ക് പി.എം.എ.വൈ. (ഗ്രാമീണ്‍) പദ്ധതി പ്രകാരവും ധനസഹായം നല്‍കിയിട്ടുണ്ട്.
ആധാര്‍, റേഷന്‍കാര്‍ഡ് തിരുത്തല്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്കിംഗ്, സാമൂഹിക സുരക്ഷാ പെന്‍ഷന്‍, റവന്യൂ രേഖകള്‍, പട്ടികജാതി വകുപ്പ് തുടങ്ങി വിവിധ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലൈഫ്-പി.എം.എ.വൈ. ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പങ്കാളിത്വം അദാലത്തിലുണ്ടായിരുന്നു. ആകെ ലഭിച്ച 76 പരാതികളില്‍ 27 എണ്ണം അദാലത്തില്‍ തീര്‍പ്പാക്കി. എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. ലേബര്‍ ഗ്രൂപ്പും കുടുംബശ്രീയും ഉത്പാദിപ്പിച്ച ജൈവ പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ ചന്ത സംഗമത്തില്‍ സംഘടിപ്പിച്ചിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!