HomeNewsPoliticsരാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള നിലപാട് ഇടത് സ്ഥാനാര്‍ഥി വ്യക്തമാക്കണം: ഇ. ടി മുഹമ്മദ് ബഷീര്‍

രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള നിലപാട് ഇടത് സ്ഥാനാര്‍ഥി വ്യക്തമാക്കണം: ഇ. ടി മുഹമ്മദ് ബഷീര്‍

et-mohammed

രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള നിലപാട് ഇടത് സ്ഥാനാര്‍ഥി വ്യക്തമാക്കണം: ഇ. ടി മുഹമ്മദ് ബഷീര്‍

കോട്ടക്കല്‍: രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള മുന്‍നിലപാട് തന്നെയാണോ പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് ഇപ്പോഴുമുള്ളതെന്ന് വ്യക്തമാക്കണമെന്ന് ഇ. ടി മുഹമ്മദ് ബഷീര്‍. പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ഥിയുടെ നയം തന്നെയാണോ സി പി എമ്മിനുള്ളതെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണം. രാഹുല്‍ ഗാന്ധിയെ നരേന്ദ്രമോദിയുടെ വാക്കുകള്‍ കടമെടുത്ത് ദേശാഭിമാനി പത്രത്തില്‍ പപ്പു എന്ന് വിളിച്ചതിലൂടെ സി പി എമ്മിന്റെ ആദര്‍ശ പാപ്പരത്തമാണ് വെളിവാകുന്നത്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കാപട്യമാണ് ഓരോ ദിവസവും വെളിവാകുന്നത്.
et-mohammed
രമ്യ ഹരിദാസിനെ അവഹേളിച്ച എ വിജയരാഘവന്റെ നടപടി പാര്‍ട്ടി സംസ്ഥാന ഘടകം അന്വേഷിക്കുമെന്നാണ് സീതാറാം യെച്ചൂരി പറയുന്നത്. സി പി എമ്മിന് രാഷ്ട്രീയ ധാര്‍മ്മികതയുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയാണ് ചെയ്യേണ്ടത്. ഇടതു മുന്നണിയുടെ കണ്‍വീനര്‍ക്ക് പോലും സംസ്‌കാര സമ്പന്നമായ സമൂഹത്തില്‍ ഇടപെടേണ്ട രീതി അറിയില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന് വിജയരാഘവന്റെ പേരില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. തിരൂരിലെ പര്യടനത്തിനിടെയായിരുന്നു ഇ. ടിയുടെ പ്രതികരണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!