HomeNewsGeneralകിഡ്നി/ക്യാൻസർ രോഗികൾക്ക് ലഭിക്കുന്ന സംഖ്യയും എണ്ണവും അപര്യാപ്തം-ഇ.ടി; വീഡിയോ

കിഡ്നി/ക്യാൻസർ രോഗികൾക്ക് ലഭിക്കുന്ന സംഖ്യയും എണ്ണവും അപര്യാപ്തം-ഇ.ടി; വീഡിയോ

et-mohammed-basheer

കിഡ്നി/ക്യാൻസർ രോഗികൾക്ക് ലഭിക്കുന്ന സംഖ്യയും എണ്ണവും അപര്യാപ്തം-ഇ.ടി; വീഡിയോ

കിഡ്നി/ക്യാൻസർ രോഗികൾക് പ്രധാന മന്ത്രി യുടെ ചികിത്സാ സഹായ ഫണ്ടിൽ നിന്ന് ലഭിക്കുന്ന എണ്ണവും സംഖ്യയും വളരെ അപര്യാപ്തമാണെന്നും അവ ഉയർത്തുന്നത്തിന് സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും ഇ.ടി മുഹമ്മദ്‌ ബഷീർ ഇന്ന് ലോക്സഭയിലെ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു.
ഇത്തരം രോഗികളുടെ എണ്ണം അനുദിനം കൂടി വരികയാണ്. പാവപ്പെട്ട രോഗികൾക്കാണെങ്കിൽ ഭാരിച്ച ചികിത്സ ചിലവ് വഹിക്കാൻ കഴിയാതെ കഷ്ടപെടുകയും ചെയ്യുന്നു. എംപി മാർക്ക്‌ ലഭിക്കുന്ന നിരവധി അപേക്ഷകളിൽ നന്നേ കുറച്ചു മാത്രമേ ഇപ്പൊൾ സഹായം ലഭ്യമാക്കാൻ കഴിയുന്നുള്ളൂ. മാസത്തിൽ ഒരു എംപി യുടെ അപേക്ഷകളിൽ നറുക്കെടുപ്പിലൂടെ മൂന്നെണ്ണത്തിന് മാത്രമേ ഈ നിധിയിലൂടെ സഹായം ലഭിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ ഗവണ്മെന്റ് സത്വര ഇടപെടൽ നടത്തിയിട്ടില്ലങ്കിൽ രോഗികൾ കൂടുതൽ ദുരിതത്തിലാവും. ഗവണ്മെന്റ് ഇക്കാര്യം ഗൗരവത്തിലെടുത്തു ഇതിന്റെ വിഹിതം ഗണ്യമായി വർധിപ്പിച്ചു ഹതഭാഗ്യരായ രോഗികളെ രക്ഷിക്കണമെന്നും എംപി പാർലിമെന്റിൽ അവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!