HomeNewsEnvironmentalകുറ്റിപ്പുറത്തെ പുതിയ പാലം നിർമ്മാണത്തിൻ്റെ ഭാഗമായി പുഴയിൽ പണിത റോഡ് ആശങ്കയുണർത്തുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ

കുറ്റിപ്പുറത്തെ പുതിയ പാലം നിർമ്മാണത്തിൻ്റെ ഭാഗമായി പുഴയിൽ പണിത റോഡ് ആശങ്കയുണർത്തുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ

boring-kuttippuram

കുറ്റിപ്പുറത്തെ പുതിയ പാലം നിർമ്മാണത്തിൻ്റെ ഭാഗമായി പുഴയിൽ പണിത റോഡ് ആശങ്കയുണർത്തുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ

കുറ്റിപ്പുറം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുറ്റിപ്പുറം ഭാരതപുഴയിൽ ബോർചെയ്യുന്നതിന് യന്ത്ര സാമഗ്രികൾ ഇറക്കുന്നതിനായി മൺപാത നിർമിച്ചതും ബോർചെയ്തുവരുന്ന മണ്ണും ചളിയും അവിടെ തന്നെ നിക്ഷേപിക്കുന്നുണ്ടെന്നും ഇത് മഴക്കാലത്ത് പുഴയുടെ സ്വാഭാവിക നീരോഴുക്കിന്ന് വിഘാതം സൃഷ്ടിക്കാൻ ഇടയുണ്ടെന്നുമുള്ള വാദമുയർത്തി ഒരു കൂട്ടം പരിസ്ഥിതി പ്രവർത്തകർ. നിർമ്മാണ പ്രവൃത്തികൾ തീരുന്ന മുറക്ക് മണ്ണും മറ്റും നീക്കം ചെയ്യും എന്ന് ഉറപ്പുവരുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.
boring-kuttippuram
കൂടാതെ തവനൂർ പഞ്ചത്തിന്റെയും എടപ്പാൾ നന്നമുക്ക് പഞ്ചായത്തുകളിലും വ്യാപിച്ചു കിടക്കുന്ന ശുദ്ധജലവിതരണ പദ്ധതിയുടെ ജലശ്രോതസ് കൂടിയാണ് ഈ ഭാഗം ഈ ഭാഗത്തെ ആശ്രയിച്ചാണ് ഈ കുടിവെള്ള പദ്ധതികൾ നിലനിൽക്കുന്നത്. പരിസ്ഥിതി പ്രേമികൾ ആയ നാസർ പൊറ്റാരത്ത്, മണി കമ്പാല, അഷറഫ് പി, എന്നിവർ കഴിഞ്ഞ ദിവസം നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലം സന്ദർശിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!