HomeNewsNRIതാമസ വീസയുള്ളവർ‌ക്ക് മാത്രം യുഎഇയിലേയ്ക്കു പ്രവേശനാനുമതി

താമസ വീസയുള്ളവർ‌ക്ക് മാത്രം യുഎഇയിലേയ്ക്കു പ്രവേശനാനുമതി

employment visa

താമസ വീസയുള്ളവർ‌ക്ക് മാത്രം യുഎഇയിലേയ്ക്കു പ്രവേശനാനുമതി

അബുദാബി: ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മറ്റെല്ലാ വീസകളും അനുവദിക്കുന്നതും നിർത്തിവച്ചതായി ഫെഡറൽ അതോറിറ്റി ഫോർ െഎ‍ഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ അറിയിച്ചു. യുഎഇയിൽ ജോലിയുള്ള, അവധിക്കു നാട്ടിലേക്കു പോയ പ്രവാസികൾക്കു പ്രവേശിക്കുന്നതിനു വിലക്കുണ്ടാകില്ല. പക്ഷേ, സന്ദർശക, ബിസിനസ്, തൊഴിൽ വീസകളിൽ പുതിയതായി വരുന്നവർക്കു പ്രവേശന വിലക്കുണ്ടാകും.
Ads
എന്നാൽ, നയതന്ത്ര പാസ്പോർട്ടുള്ളവർക്ക് നിബന്ധന ബാധകമല്ല. രാജ്യത്തിനകത്ത് പുറത്തുള്ളവർക്ക് ഇതിനകം അനുവദിക്കപ്പെട്ട എല്ലാ വീസകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. മുൻപ് അനുവദിച്ച വീസകളുമായി എത്തുന്ന യാത്രക്കാരെ ഒഴിവാക്കണമെന്ന് വിമാന കമ്പനികളോടും ആവശ്യപ്പെട്ടു.
uae
യുഎഇക്ക് പുറത്ത് ആറു മാസത്തിൽ കൂടുതൽ താമസിച്ചവരെയും വീസാ പതിച്ച പാസ്പോർട്ട് നഷ്ടപ്പെട്ടവരെയും ഒഴിവാക്കണം. ചികിത്സ പോലുള്ള കാര്യങ്ങള്‍ക്ക് അടിയന്തര വീസകൾ അനുവദിക്കുമെന്നും അറിയിച്ചു. മലയാളികളടക്കം ഒട്ടേറെ പേർ പുതിയ വീസ നേടി യുഎഇയിലേയ്ക്ക് വരാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. ഇവർക്ക് പുതിയ തീരുമാനം തിരിച്ചടിയാകും.
uae-visa-cancel
കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ വീസാ നിരോധനം ഇന്ന് (ചൊവ്വ) നിലവിൽ വന്നു. പുതിയ വീസയിൽ ചൊവ്വാഴ്ച അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മലയാളികളെ രാജ്യത്ത് പ്രവേശിക്കുന്നത് തടയുകയും തിരിച്ചയക്കുകയും ചെയ്തതായും പറയുന്നു. നേരത്തേ വീസ ലഭിച്ചവർക്ക് യുഎഇയിലേക്കു വരാനാകുമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചിരുന്നുവെങ്കിലും ആ തീരുമാനവും ഇപ്പോൾ മാറ്റുകയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!