HomeNewsCelebrationsവിവാഹ വാർഷികം കമ്മ്യൂണിറ്റി കിച്ചണിലൂടെ ജനകീയമായി ആഘോഷിച്ചു മാതൃക ദമ്പതികൾ

വിവാഹ വാർഷികം കമ്മ്യൂണിറ്റി കിച്ചണിലൂടെ ജനകീയമായി ആഘോഷിച്ചു മാതൃക ദമ്പതികൾ

marakkara-community-kitchen-wedding-anniversary

വിവാഹ വാർഷികം കമ്മ്യൂണിറ്റി കിച്ചണിലൂടെ ജനകീയമായി ആഘോഷിച്ചു മാതൃക ദമ്പതികൾ

കാടാമ്പുഴ : മാറാക്കര പഞ്ചായത്ത്‌ ജനകീയ കമ്മ്യൂണിറ്റി കിച്ചണിലൂടെ അതിഥി തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും ബിരിയാണി നൽകി ദമ്പതികൾ മലപ്പുറം ഡി.ഡി ഓഫീസ് സൂപ്രണ്ട് മനോജ്‌ കുമാറും ഭാര്യ ബിന്ദു ടീച്ചറുമാണ് മാറാക്കര പഞ്ചായത്ത്‌ ജനകീയ കമ്മ്യൂണിറ്റി കിച്ചണിൽ 600 പേർക്ക് ചിക്കൻ ബിരിയാണി നൽകി കൊണ്ട് വിവാഹ വാർഷികം ആഘോഷിച്ചത്. മക്കളായ നവനീത് നവദീപ് എന്നിവരും കൂടെയുണ്ടായിരുന്നു. ഓരോ വിവാഹ വാർഷികവും ആഡംബരമാക്കുന്ന ഈ കാലത്ത് ലോകം കോവിഡ് ഭീതിയിൽ നിൽകുമ്പോൾ ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ഈ സമയത്ത് സുഭിക്ഷമായ ഭക്ഷണം നൽകി. വിവാഹ വാർഷികം വ്യത്യസ്തമാക്കിയ ദമ്പതികളെ പഞ്ചായത്ത്‌ പ്രസിഡന്റ് വി മധുസൂദനൻ വൈസ് പ്രസിഡന്റ് കല്ലൻ ആമിന എന്നിവർ പൊന്നാട അണിയിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി, മുൻ പ്രസിഡന്റ് എ.പി മൊയ്തീൻകുട്ടി മാസ്റ്റർ, മെമ്പർ പി.പി ബഷീർ, വി.പി സമീറ, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല, പ്ലാൻ ക്ലർക്ക് അമ്പിളി, സി.ഡി.എസ് പ്രസിഡന്റ് സുമതി, ട്രോമാ കെയർ പ്രശാന്ത്, കമ്മ്യൂണിറ്റി വളണ്ടിയർമാരായ അക്ബർ, നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!