HomeNewsDisasterPandemicകോവിഡ്; എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു

കോവിഡ്; എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു

edayur-panchayath

കോവിഡ്; എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു

എടയൂർ: ജീവനക്കാരന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിതീകരിച്ച പശ്ചാത്തലത്തിൽ എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. ഇന്നു മുതൽ മൂന്ന് ദിവസം ഓഫീസ് അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റർ അറിയിച്ചു. മൂന്ന് ദിവസത്തെ അടച്ചിടലിനു ശേഷം നാലാം ദിവസം അണുനശീകരണണം നടത്തും. ജീവനക്കാർ എല്ലാവരും നിരീക്ഷണത്തിൽ കഴിയേണ്ടതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്തിയതിന് ശേഷം മാത്രമേ ഓഫീസ് പ്രവർത്തിക്കുകയുള്ളു. കഴിഞ്ഞ ദിവസം ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റിനാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിലെ പത്തോളം ജീവനക്കാർ ഉൾപ്പെടെ മുപ്പതോളം പേർ ഹോം ക്വാറന്റെനിൽ പ്രവേശിച്ചു. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർക്ക് പുറമേ ഏതാനും മെമ്പർമാരും എൻജിനീയറിങ് കൃഷിവകുപ്പ് കുടുംബശ്രീ വിഭാഗങ്ങളിലെ ജീവനക്കാരും ഉൾപ്പെടെ മുപ്പതോളം പേരാണ് ഹോം ക്വാറന്റനിൽ പ്രവേശിച്ചിരിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!