HomeNewsMeetingഎടയൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാ‍ര്‍‍ സംഘടിപ്പിച്ചു

എടയൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാ‍ര്‍‍ സംഘടിപ്പിച്ചു

edayur-development-seminar-2022

എടയൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാ‍ര്‍‍ സംഘടിപ്പിച്ചു

എടയൂര്‍: എടയൂര്‍ ഗ്രാമപഞ്ചായത്തിന്റെ‍ 14-ാം പഞ്ചവത്സര പദ്ധതിയും 2022-23 വാ‍ര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാ‍ര്‍ പൂക്കാട്ടിരി കൌകബു‍ല്‍ ഇസ്ലാം മദ്രസ്സയി‍ല്‍ വെച്ച് നടന്നു. കാര്ഷിക മേഖലയി‍ല്‍ എല്ലാകുടുംബങ്ങ‍ള്‍ക്കും മുറ്റത്തൊരു കല്പ വൃക്ഷം പദ്ധതിയി‍ല്‍ ഹൈബ്രീഡ് തെങ്ങി‍ന്‍ തൈ വിതരണവും, ഗ്രാമപഞ്ചായത്ത് ഓഫീസ് ഹൈടെക്ക് കെട്ടിടനിര്‍‌മ്മാണവും, ബഡ്സ് റീഹാബിലിറ്റേഷ‍ന്‍ സെ‍ന്‍റര്‍ പ്രവര്ത്തനവും, മാലിന്യ നി‍ര്‍മ്മാജനത്തിന് വാര്ഡുമക‍ള്‍ തോറും മിനി എം.സി.എഫ് നിര്മ്മാ ണവും, പാലിയേറ്റീവ് കെയ‍ര്‍ സംവിധാനവും, നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ നവീകരണത്തിനും, ലൈഫ്ഭവന പദ്ധതിക്കും മുന്തിയ പരിഗണന നല്കി ഉല്പ്പാദന, സേവന, പശ്ചാത്തല മേഖലയില്‍ സ്പി‍ല്‍ഓവര്‍ ഉ‍ള്‍പ്പടെ 53604000 (അഞ്ച്കോടി മുപ്പത്തിയാ‍ര്‍ ലക്ഷം നാലായിരം) രൂപയുടെ 204 പദ്ധതികള്ക്ക് അന്തിമ രൂപം ന‍ല്‍കി.
edayur-development-seminar-2022
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ നിയോജക മണ്ഡലം MLA പ്രൊ.ആബിദ് ഹുസൈ‍ന്‍ തങ്ങള്‍ സെമിനാ‍ര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി വേലായുധ‍ന്‍ സ്വാഗതവും ജില്ലാപഞ്ചായത്ത് മെമ്പ‍ര്‍ എ.പി സബാഹ്, വികസനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയ‍ര്‍പേഴ്സ‍ണ്‍ ലുബി റഷീദ്, ബ്ലോക്ക് ചെയര്‍‍പേഴ്സ‍ണ്‍ ആയിഷ ചിറ്റകത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാ്‍ന്‍ ജാഫ‍ര്‍ പുതുക്കുടി, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍‍പേഴ്സ‍ണ്‍ റസീന യൂനസ്സ്, ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ റഷീദ് കീഴ്ശ്ശേരി, അംഗങ്ങളായ കെ.കെ മോഹനകൃഷ്ണന്‍, എ.എന്‍ ജോയി മാസ്റ്റര്‍, എ.പി അസീസ്, N T ഹാരിസ്, കെ പി വിശ്വനാഥന്‍ മെമ്പ‍ര്‍ തുടങ്ങിയവ‍ര്‍ ആശംസക‍ള്‍ അര്പ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി മിനി ജോസഫ് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!